ടിപിആർ കുറയാതെ അഞ്ച് ജില്ലകൾ, ഐഎഎസ് ഓഫീസർമാർക്ക് പ്രത്യേക ചുമതല നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് 12.38 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രധാനമായും അഞ്ച് ജില്ലകളില്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളാണിവ.
ഈ ജില്ലകളില്‍ ടിപിആര്‍ കുറയ്ക്കുന്നതിന് വേണ്ടി ഐഎഎസ് ഓഫീസര്‍മാരെ പ്രത്യേക ചുമതല നല്‍കി സര്‍ക്കാര്‍ നിയമിച്ചു. എസ് സുഹാസിന് മലപ്പുറത്തിന്റെയും പിബി നൂഹിന് കാസര്‍കോടിന്റെയും എസ് ഹരികിഷോറിന് കോഴിക്കോടിന്റെയും ജിആര്‍ ഗോകുലിന് പാലക്കാടിന്റെയും ഡോ. എസ് കാര്‍ത്തികേയന് തൃശൂരിന്റെയും ചുമതല നല്‍കി.

കോഴിക്കോട് 1568, മലപ്പുറം 1249, പാലക്കാട് 1095, തൃശൂര്‍ 1589, കാസര്‍ഗോഡ് 706 എന്നിങ്ങനെ ആണ് ഇന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 14 മുതല്‍ 20 വരെ തൃശൂർ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 31 ഇടങ്ങൾ ഡി കാറ്റഗറിയിലായി.
Recommended Video
പാലക്കാട് ജില്ലയിൽ ഇന്ന് ആകെ 5952 പരിശോധന നടത്തിയതിലാണ് 1095 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ 16.27 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കാസർകോഡ് ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 18.2 ആണ് ഇന്നത്തെ കണക്ക് പ്രകാരം.












Click it and Unblock the Notifications