അഴിമതി നടത്താം, അന്വേഷിക്കാന്‍ പാടില്ല: ഐഎസ്എസുകാരുടെ അസോസിയേഷന്‍ തട്ടിപ്പ് ഒതുക്കാനുള്ളതോ?
ഐഎഎസ്-ഐപിഎസ് ചക്കളത്തി പോരാട്ടത്തിന്റെ ഭാഗമായാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പത്തോളം ഉന്നത ഐഎഎസ് ഉഗ്യോഗസ്ഥരെ വിവിധ അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതില്‍ പ്രധാനിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാം. ഐഎഎസുകാര്‍ എന്ത് അഴിമതി നടത്തിയാലും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കണം. എന്തെങ്കിലും നടപടിയെടുത്താല്‍ ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഭരണ സ്ഥംഭനത്തിനൊരുങ്ങും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അത്തരത്തിലൊരു നീക്കം നടന്നത്. പണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പിഎസ്‌സിയും ധനവകുപ്പും തമ്മിലുണ്ടായ തര്‍ക്കം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിലേക്കെത്തിയിരുന്നു. ഐഎഎസുകാരുടെ പിടിവാശിക്ക് മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ മുട്ട് മടക്കി. കെഎം എബ്രഹാമായിരുന്നു അന്ന് ധനവകുപ്പ് സെക്രട്ടറി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കെഎം എബ്രഹാമിന്റെ ഫഌറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ റെയ്ഡിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും പരാതിയുമായി രംഗത്തു വന്നു.
ഐഎഎസ്-ഐപിഎസ് ചക്കളത്തി പോരാട്ടത്തിന്റെ ഭാഗമായാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരിക്കുന്നത്. ഉന്നത തലത്തില്‍ നിന്നും ജേക്കബ് തോമസിനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടിത നീക്കം. ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചത്.
നരത്തെ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും കണ്ട് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥര്‍ അസോസിയേഷന്‍ മുഖാന്തിരം പരാതി അറിയിച്ചിരുന്നതാണ്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതി കെഎം എബ്രഹാമിനെതിരെ നേരത്തെ പ്രാഥമിക പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.
നവംബര്‍ ഏഴിനാണ് എബ്രഹാമിനെതിരെയുളള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. അതിന് മുന്നോടിയായിരുന്നു വിജിലന്‍സ് റെയ്ഡ്. എന്നാല്‍ ജേക്കബ് തോമസ് കെഎം എബ്രഹാമിനെ മനപ്പൂര്‍വ്വം ദ്രോഹിക്കുകയാണെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരോപണം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications