കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിയെ കുടുക്കാന്‍ മോദി വരുന്നു; പിണറായി വിചാരിച്ചാലും രക്ഷപ്പെടില്ല?

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ശക്തമായതോടെ പിണറായി സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഇക്കാര്യങ്ങളില്‍ പ്രതികരിക്കാതെ പിണറായി വിജയന്‍ പരോക്ഷ പിന്തുണ നല്‍കുകയാണ്. ഭൂമി കൈയ്യേറ്റത്തിന്റെ വ്യക്തമായ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാട് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്.

അതേസമയം തോമസ് ചാണ്ടിക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേണം ആരംഭിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലില്‍ നടന്ന കൈയ്യേറ്റം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നത്.

കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ കേന്ദ്രം ഇടപെട്ടിരിക്കുകയാണ്.

ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം

ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം

പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലില്‍ നടന്ന കൈയ്യേറ്റം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിലെ അപാകത എന്നിവ കണക്കിലെടുത്താണ് അന്വേഷണം.

തുടര്‍നടപടി ഉണ്ടാകും

തുടര്‍നടപടി ഉണ്ടാകും

ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടര്‍ നടപടി ഉണ്ടാകും. ഐഹി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം നടക്കുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ഐബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങള്‍ ശേഖരിച്ചു. നഗരസഭ ഓഫീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, റവന്യൂ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചു.

പ്രാഥമിക റിപ്പോര്‍ട്ട്

പ്രാഥമിക റിപ്പോര്‍ട്ട്

അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും.

പൊതു ആവശ്യത്തിന് വേണ്ടിയോ

പൊതു ആവശ്യത്തിന് വേണ്ടിയോ

ലേക്ക് പാലസ് റിസോര്‍ട്ടിേക്ക് റോഡ് നിര്‍മ്മിക്കാന്‍ കേന്ദ്ര ഫണ്ട് ചെലവഴിച്ചതിലെ അപാകതകള്‍ പരിശോധിച്ച് തുടങ്ങി. എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണ് വലിയകുളം- സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഈ റോഡിന്റെ നിര്‍മ്മാണം പൊതു ആവശ്യത്തിനോ അതോ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ

നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ

എംപി ഫണ്ട് ചെലവാക്കുന്നതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. രാജ്യസഭ എംപിമാര്‍ക്ക് എവിടെ വേണമെങ്കിലും പണം ചെലവഴിക്കാമെങ്കിലും രണ്ട് എംപിമാര്‍ ഒരു റോഡിനു വേണ്ചി പണം അനുവദിച്ചതിന്റെ കാരണവും അന്വേഷിക്കുകയാണ്.

പരിസ്ഥിതി സംരക്ഷണ നിയമം

പരിസ്ഥിതി സംരക്ഷണ നിയമം

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റംസാന്‍ മേഖലയായ വേമ്പനാട് കായലിന്റെ സംരക്ഷണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീര്‍ത്തട അഥോറിറ്റിയുടെ നിയന്ത്രണത്തിനായതിനാല്‍ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടയെന്ന പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്.

സംസ്ഥാനത്തിന്റെ അന്വേഷണത്തിന് പിന്നാലെ

സംസ്ഥാനത്തിന്റെ അന്വേഷണത്തിന് പിന്നാലെ

2013ലെ തണ്ണീര്‍ത്തട നിയമത്തിനു ശേഷം കായല്‍ മേഖലയില്‍ നടന്ന ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങളും അന്വേഷിക്കുന്നുണ്ട്. നേരത്തെ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇത് സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.


English summary
ib investigation against thomaschandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X