• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇബ്രാഹീം കുഞ്ഞിനെ കുരുക്കിയ പാലാരിവട്ടം പാലം; വമ്പൻ അഴിമതിയുടെ നാള്‍ വഴികള്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത്‌ മന്ത്രിയും മുസ്ലീം ലീഗ്‌ എംഎല്‍എയുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നു. കൊച്ചിയിലെ ഗാതാഗരക്കുരുക്ക്‌ കുറക്കാന്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം അശാസ്‌ത്രീയമായാണ്‌ നിര്‍മ്മിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ നേരത്തെ പൊളിച്ച്‌ നീക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ പാലം പൊളിച്ചു നീക്കിയത്‌. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ്‌ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന വികെ ഇബ്രാംഹീം കുഞ്ഞിനെ വിജിലന്‍സ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. കേസില്‍ അഞ്ചാം പ്രതിയാണ്‌ ഇബ്രാഹീം കുഞ്ഞ്‌.

പാലാരിവട്ടം പാലം

പാലാരിവട്ടം പാലം

കൊച്ചിയിലെ പാലാരിവട്ടത്ത്‌ ഗതാഗത കുരിക്ക്‌ പരിഹരിക്കാനായി നിര്‍മ്മിച്ച ഒറ്റത്തൂണില്‍ തീര്‍ത്ത നാലുവരി മേല്‍പ്പാലമാണ്‌ പാലാരിവട്ടം പാലം .442 മീറ്റര്‍ പാലവും ഇരുഭാഗത്തുള്ള അനുബന്ധ റോഡുകളും കൂടി മോല്‍പ്പാലത്തിന്റെ ആകെ നീളം 750 മീറ്റര്‍ ആണ്‌ . ഇതിന്‌ 35 മീറ്റര്‍ നീളമുള്ള രണ്ടും 22 മീറ്റര്‍ നീളമുള്ള 17ഉം സ്‌പാനുകളുമാണ്‌ ഉണ്ടായിരുന്നത്‌. 39 കോടി രൂപയായിരുന്നു പാലരിവട്ടം പാലത്തിന്റെ മൊത്തം നിര്‍മ്മാണ ചിലവ്‌. 2014 സെപ്‌റ്റംബറില്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണ കാലത്തായിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. 2016 ഒക്ടോബര്‍ 12ന്‌ നിലവിലെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്‌ പാലം നാടിനു സമര്‍പ്പിച്ചത്‌.

പാലാരിവട്ടം പാലം പഞ്ചവടി പാലമായപ്പോള്‍

പാലാരിവട്ടം പാലം പഞ്ചവടി പാലമായപ്പോള്‍

പാലാരിവട്ടം പാലം നിര്‍മ്മിച്ച്‌ രണ്ടുവര്‍ഷം തികയുന്നതിന്‌ മുന്‍പ്‌ തന്നെ പാലത്തില്‍ ആറിടങ്ങളിലായി വിള്ളലുകള്‍ കണ്ടെത്തി. തുടര്‍ന്ന്‌ 2019മെയ്‌ 1ന്‌ പാലം ഒരുമാസത്തേക്ക്‌ അടച്ചിടുകയായിരുന്നു . ഇതിനെ തുടര്‍ന്നു നടത്തിയ പഠനത്തിലാണ്‌ പാലാരിവട്ടം പാലം നിര്‍മ്മിച്ചത്‌ തികച്ചും അശാസ്‌ത്രീയമാമെന്ന്‌ കണ്ടെത്തുന്നത്‌.രൂപ കല്‍പ്പനയില്‍തൊട്ട്‌ പാളിച്ചകളായിരുന്നു പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവച്ചതെന്ന്‌ തുടന്നുള്ള പഠനങ്ങളില്‍ വ്യക്തമായി. മോല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര പിഴവുണ്ടായതാണ്‌ രണ്ടര വര്‍ഷം കൊണ്ട്‌ പാലത്തിന്റെ ബലക്ഷയത്തിന്‌ കാരണമായതെന്ന്‌ ഐഐടി മദ്രാസ്‌ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.എക്‌സ്‌പാന്‍ഷന്‍ ജോയിന്റുകളുടേയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബോയറിംഗുകളുടേയും നിര്‍മ്മാണത്തിലുണ്ടായ വീഴ്‌ച്ചയാണ്‌ ബലക്ഷയത്തിലേക്ക്‌ നയിച്ചത്‌.

പാലാരിവട്ടം പാലം അഴിമതി

പാലാരിവട്ടം പാലം അഴിമതി

യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ സ്‌പീഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച മെല്‍പാലത്തിന്റെ പദ്ധതി നടപ്പിലാക്കിയത്‌ റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്പമെന്റ്‌ ഒഫ്‌ കേരളയാണ്‌ . കിറ്റോകോ ആയിരുന്നു ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌ . കരാറെടുത്ത ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ്‌ കണ്‍സട്രക്ഷനാണ്‌ പാലത്തിന്റെ രൂപ രേഖ തയാറാക്കിയത്‌. 2016 ഒക്ടോബറില്‍ ഗാതാഗതത്തിന്‌ തുറന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടു.പാലത്തിന്‌ കേടുപാടുകള്‍ ഉണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ വന്നിട്ടും കാര്യങ്ങള്‍ ഗൗരവമായി കണക്കാക്കാതെ വീണ്ടും റീ ടാറിങ്‌ നടത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു ആര്‍ബിഡിസികെ. പിന്നീട്‌ ദേശീയ പാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലാണ്‌ പാലത്തിന്റെ വിള്ളലുകളും നിര്‍മ്മാണത്തിലെ അപാകതകളും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പൊതുമരാമത്ത്‌ വകുപ്പും പിന്നീട്‌ മദ്രാസ്‌ ഐഐടിയും പഠനം നടത്തിയത്‌. ഐഐടി അറ്റകുറ്റപ്പണി നിര്‍ദ്‌ശിച്ചതോടെ പാലം അടച്ചിട്ടു. ഐഐടിയുടെ പഠനത്തില്‍ പാലത്തിന്റെ നിര്‍മണത്തില്‍ ഗുരുതര വീഴ്‌ച്ച കണ്ടെത്തി.

അഴിമതിക്കേസും അറസ്‌റ്റും

അഴിമതിക്കേസും അറസ്‌റ്റും

മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്‌ത അഴിമതിക്കേസില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍ സെക്രട്ടറി ടിഒ സൂരജ്‌ ഉള്‍പ്പെടെ നാല്‌ പേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. സൂരജിനൊപ്പം സുമിത്‌ ഗോയല്‍,ബെന്നി പോള്‍,എംടി തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി. പാലാരിവട്ടം പാലം നിര്‍മ്മിച്ച ആര്‍ഡിഎസ്‌ പ്രൊജക്ട്‌സ്‌ മാനേജിങ്‌ ഡയറക്ടര്‍ സുമിത്‌ ഗോയലിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആര്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍

 ഇബ്രാഹീം കുഞ്ഞിലേക്ക്‌ നീണ്ട കുരുക്ക്‌

ഇബ്രാഹീം കുഞ്ഞിലേക്ക്‌ നീണ്ട കുരുക്ക്‌

പാലാരിവട്ടം പാലം നിര്‍മ്മാണത്തിന്‌ മുന്‍കൂര്‍ പണം നല്‍കിയത്‌ ആര്‍ബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിലാണെന്നാണ്‌ പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത്‌ മുന്‍ സെക്രട്ടറി ടിഒ സീരജ്‌ വെളിപ്പെടുത്തിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇബ്രാംഹീം കുഞ്ഞിനെ വിജിലന്‍സ്‌ പ്രതി ചേര്‍ത്തത്‌. ഫെബ്രുവരിയില്‍ മൂന്നു തവണ വിജിലന്‍സ്‌ ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഇന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു.

cmsvideo
  പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
  പാലം പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌

  പാലം പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌

  2020 സെപ്‌റ്റംബറില്‍ പാലം പൊളിച്ച്‌ പണിയാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. പാലത്തിന്‌ ഭാരപരിശോധന നിര്‍ദേശിച്ച ഇടക്കാല ഉത്തരവ്‌ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. പാലം എത്രയും വേഗം പൊളിച്ചു പണിയണമെന്ന്‌ സുപ്രീം കോടതി ആവശ്യപ്പെട്ടു. മേല്‍പ്പാലം അടച്ചിട്ടു 16മാസവും 22 ദിവസവും പിന്നിട്ടപ്പോഴായിരുന്നു സുപ്രീം കോടതി വിധി വന്നത്‌.

  English summary
  Ibrahim Kunj arrest and behind the story of Palarivattam bridge corruption
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X