• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി; പരാതിക്കാരന്‍ പിന്‍വാങ്ങുന്നു?

  • By Anwar Sadath

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പരാതിയില്‍ നിന്നും പരാതിക്കാരന്‍ പിന്‍വാങ്ങുകയാണോയെന്ന് ലോകായുക്ത. പരാതിക്കാരന്‍ ജോര്‍ജ് വട്ടുകുളം പലതവണ ലോകായുക്തയ്ക്ക് മുന്‍പില്‍ ഹാജരാകാതെ മുങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ലോകായുക്ത ഇത്തരമൊരു ആശങ്ക പങ്കുവെച്ചത്.

പരാതിക്കാര്‍ പണം വാങ്ങി പിന്‍വാങ്ങുന്നതുപോലെ ഒരു സാഹചര്യമാണോ ഇവിടെയെന്നും ഉപലോകായുക്ത ചോദിച്ചു. മൂന്നു സിറ്റിങ്ങുകളിലാണ് ഹാജരാകാതെ ജോര്‍ജ് വട്ടുകുളം ലോകായുക്തയുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്. കേസ് മുന്നോട്ടു പോകാന്‍ പരാതിക്കാന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന കാര്യം അറിയില്ലേയെന്നും കോടതി ചോദിച്ചു.

ലോകായുക്തയുടെ ചോദ്യം ചര്‍ച്ചയായതോടെ പരാതിയില്‍ നിന്നും പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകായുക്ത പറയുന്നതുപോലെ കേസില്‍ നിന്നും പിന്‍വാങ്ങാനല്ല ഹാജരാകാതിരുന്നത്. മറിച്ച് മറ്റൊരു കേസില്‍ മറ്റൊരു കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് ലോകായുക്തയ്ക്കു മുന്നില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിക്കെതിരായ കൂടുതല്‍ തെളിവുകളുമായി അടുത്ത സിറ്റിങ്ങില്‍ ലോകായുക്തയ്ക്ക് മുന്നിലെത്തുമെന്നും ജോര്‍ജ് അറിയിച്ചു. അതേസമയം, പരാതിക്കാരന്‍ ഹാജരായില്ലെങ്കിലും കേസില്‍, മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ ലോകായുക്തയ്ക്കു മുന്നില്‍ ഹാജരായി. ഇബ്രാഹിം കുഞ്ഞിനെതിരെ പതിമൂന്നോളം തെളിവുകള്‍ ലോകായുക്തയ്ക്കു മുന്നില്‍ സമര്‍പ്പിച്ചു.

English summary
Ibrahim kunju case; Lokayukta against George Vattukulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more