കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം; ഗണേഷിനെതിരെ കൂട്ടായ ആക്രമണത്തിന് ലീഗ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിനെതിരെ കൂട്ടായ ആക്രമണത്തിന് ലീഗ് തയ്യാറെടുക്കുന്നു. ഗണേഷ് കുമാറിന്റെ ആരോപണം രാഷ്ട്രീയമായും നിയമപരമായും നേരിടാണ് മുസ്ലീം ലീഗിന്റെ തീരുമാനം.

അതിനിടെ ഗണേഷ് കുമാര്‍ തന്നെ വ്യക്തിഹത്യ നടത്തി ശ്രദ്ധനേടാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഗണേഷിന്റെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. താന്‍ അഴിമതിക്കാരനല്ലെന്നും ആരോപണം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇബ്രാഹിംകുഞ്ഞ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നിലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയാണെന്നും അതിനു കാരണക്കാര്‍ മുസ്ലീം ലീഗ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ganesh-kumar3

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതികളിലൊന്നാണ് പൊതുമരാമത്ത് വകുപ്പിന്റെതെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു റോഡിന്റെ ഭിത്തി നിര്‍മാണ പ്രവര്‍ത്തിയില്‍ മാത്രം 10 കോടിയുടെ അഴിമതി നടന്നെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. ഇതിന്റെ കൃത്യമായ തെളിവുകളും ലോകായുക്തയ്ക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു.

കെ എം മാണിക്കെതിരായ അഴിമതി ആരോപണം ചൂടുപിടിച്ചിരിക്കെ മറ്റൊരു മന്ത്രിക്കെതിരെകൂടി ആരോപണം ഉയരുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. വരും ദിവസങ്ങളില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ മാധ്യമങ്ങള്‍വഴി കൈമാറുന്നതോടുകൂടി പ്രതിപക്ഷവും ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങും.

English summary
Ibrahim Kunju says Personal attack to gain media attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X