കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹലയുടെ മരണം; സ്കൂളിന് ഒരു കോടി അനുവദിച്ചുവെന്നത് വെബ്സൈറ്റിൽ മാത്രം, പ്രതികരണവുമായി എംഎൽഎ!

Google Oneindia Malayalam News

വയനാട്: സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി എംഎൽഎ ഐസി ബാലകൃഷ്ണൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ബാലകൃഷ്ണനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

കിഫ്ബിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചുവെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതല്ലാതെ ഇതുവരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. നിര്‍മാണ പ്രവൃത്തി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിദ്യാഭ്യാസ മന്ത്രിയെ കണ്ടിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

IC Balakrishnan

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ക്കൂളാണ് സർവ്വജന . ജില്ലാ പഞ്ചായത്തിനു കീഴിലല്ല. എൽഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയത്തിൽ നടന്ന ദാരുണമായ സംഭവം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെച്ച് കൊണ്ട് എന്നെ വളരെ മോശമായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാർമ്മികതയല്ല .കേരളത്തിലെ 444 സ്കൂളുകൾക്ക് 1 കോടി രൂപ വെച്ച് ഭരണാനുമതി നൽകിയിട്ടുള്ളതിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 10 സ്ക്കൂളുകളിലായി 10 കോടി രൂപയുടെ ഭരണാനുമതി കിലയെ ചുമതലപ്പെടുത്തി എന്ന് കിഫ്ബിയുടെ വെബ്സൈറ്റിൽ ഉള്ളതല്ലാതെ ഗവ: ഉത്തരവ് ഇറക്കുവാനോ കഴിഞ്ഞിട്ടില്ലെന്നും അജദ്ദേഹം വ്യക്തമാക്കി.

പ്ലാൻ ഫണ്ടിൽ അനുമതി ലഭിച്ചിട്ടുള്ള ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്.വയനാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലത്തിലെയും സ്ഥിഗതികളും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് പ്രിയ സുഹൃത്തുക്കൾക്ക് വിലയിരുത്താവുന്നതാണ്ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പിഡബ്ല്യുഡി ബിൽഡിംഗ്സിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഏതെങ്കിലും ഏജൻസിക്കോ നിർവ്വഹണ ചുമതല നൽകിയിട്ടുണ്ടോ എന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് പുറപ്പെടുവിക്കാത്ത സ്ഥിതിക്ക് 140 നിയോജക മണ്ഡലങ്ങളിലെ 444 സ്ക്കൂളുകളിലും ഈ പദ്ധതി പ്രവർത്തികൾ തുടങ്ങിയിട്ടില്ല. സർവജന സ്ക്കൂളിലെ പിടിഎ യും പൊതുസമൂഹവും ആവശ്യപെട്ട കാര്യങ്ങൾ എംഎസ്ഡിപി പദ്ധതി പ്രകാരം 2 നില കെട്ടിടം, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, എസ്പിസി കുട്ടികൾക്ക് ഔട്ട് പോസ്റ്റിന് 10 ലക്ഷം , 18ലക്ഷം രൂപയ്ക്ക് സ്ക്കൂൾ ബസ് , എല്ലാം നൽകിയതാണ്. പഞ്ചായത്തു നിന്നും മുനിസിപ്പാലിറ്റിയാക്കി ഉയർത്തിയപ്പോൾ പൂർണ്ണമായും മുനിസിപ്പാലിറ്റിയുടെ കീഴിലായി സർവജന സ്ക്കൂൾ .മുനിസിപാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്കൂളിൽ ഇത്തരമൊരു ദാരുണ സംഭവം നടന്നപ്പോൾ അത് എന്റെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കേണ്ട.

എംഎൽഎ എന്ന നിലയിൽ എന്റെ നിയോജക മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാറുണ്ട്. കിഫ്ബി പദ്ധതി പ്രകാരമുള്ള ഒരു കോടി രൂപയുടെ പ്രവർത്തി എത്രയും പെട്ടെന്ന് തുടങ്ങുന്നതിന് പല തവണ വിദ്യാഭ്യാസ മന്ത്രിയെ രേഖാമൂലം ധരിപ്പിച്ചതുമാണ് .കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലും ഈ ഓർഡർ പ്രകാരമുള്ള പ്രവർത്തികൾ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൂർണ്ണമായും സ്ക്കൂളിന്റെ മെയിൻറനൻസ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള മുനിസിപ്പാലിറ്റിയെ ന്യായീകരിക്കുന്നവർ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. കേരളത്തിലെ 444 സ്ക്കൂളുകളുടെയും ഒരുമിച്ച് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം എംഎൽഎക്കാണോ അതോ ഗവൺമെന്റിനാണോയെന്ന് സൈബർ സഖാക്കൾ വിലയിരുത്തുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
IC Balakrishnan MLA's comment about Shehla Sherin's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X