കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സര്‍ക്കാര്‍; വിഎസ്സിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യം

Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് രംഗത്തുവന്നത്.

കേസ് ഇനിയും അന്വേഷിക്കേണ്ടതില്ലെന്നും മതിയായ അന്വേഷണം നടത്തിയതാണെന്നും അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരവെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച പ്രതിഛായയുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് നടക്കാവ് പോലീസാണ് വന്‍ വിവാദമായ കേസ് അന്വേഷിച്ചത്....

കുഞ്ഞാലിക്കുട്ടിക്ക് ശുദ്ധിപത്രം

കുഞ്ഞാലിക്കുട്ടിക്ക് ശുദ്ധിപത്രം

പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ശുദ്ധി പത്രം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. നടക്കാവ് പോലീസ് വിശദമായ അന്വേഷണം നടത്തി തെളിവില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

വിഎസിന്റെ ഹര്‍ജി തള്ളണം

വിഎസിന്റെ ഹര്‍ജി തള്ളണം

പോലീസിന്റെ ആവശ്യം പരിഗണിച്ച് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കേസ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ വിഎസിന്റെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു.

വിശദമായ അന്വേഷണം നടന്നു

വിശദമായ അന്വേഷണം നടന്നു

കേസില്‍ വിശദമായ അന്വേഷണം നടന്നതാണ്. ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരുകാലത്ത് കുഞ്ഞാലിക്കുട്ടിയെ ഏറെ വേട്ടയാടിയിരുന്ന കേസാണിത്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 1995-96 കാലഘട്ടത്തിലാണ് വിവാദമായ കേസിന് ആസ്പദമായ സംഭവങ്ങള്‍. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നു. ഐസ്‌ക്രീം പാര്‍ലറിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. 1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായ വേളയില്‍ അന്വേഷണം ആവശ്യപ്പെട്ട അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

 കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴി മാറ്റി

കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴി മാറ്റി

അജിതയുടെ പരാതിയോടെ കേസ് വീണ്ടും സജീവമായി. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി എല്ലാവരും പിന്നീട് തിരുത്തി. പിന്നീട് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.

പണം നല്‍കിയെന്ന് ആരോപണം

പണം നല്‍കിയെന്ന് ആരോപണം

മൊഴി മാറ്റാന്‍ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫ് വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുമായി പിണങ്ങിയ ശേഷമാണ് റഊഫ് ഇങ്ങനെ വാര്‍ത്താസമ്മേളനം നടത്തിയത്.

തെളിവില്ലാതെ പോലീസ്

തെളിവില്ലാതെ പോലീസ്

പീഡനത്തിന് ഇരകളായ പെണ്‍കുട്ടികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് മൊഴി മാറ്റിയതെന്ന് റഊഫ് പറഞ്ഞു. ഇതോടെ കേസ് വീണ്ടും ചര്‍ച്ചയായി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയ പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചില്ല.

വിഎസ്സിന്റെ ആവശ്യം

വിഎസ്സിന്റെ ആവശ്യം

തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. 2017ല്‍ കോഴിക്കോട് കോടതി അനുമതിയും നല്‍കി. ഇതിനെതിരെയാണ് വിഎസ് ഹൈക്കോടതിയില്‍ പോയത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്.

കേരളം കൊടുംവരള്‍ച്ചയിലേക്ക്; വെള്ളം കിട്ടാക്കനി, മലയാളിയുടെ തൊണ്ട വരളും!! കൊടുംചൂട്, ജാഗ്രതകേരളം കൊടുംവരള്‍ച്ചയിലേക്ക്; വെള്ളം കിട്ടാക്കനി, മലയാളിയുടെ തൊണ്ട വരളും!! കൊടുംചൂട്, ജാഗ്രത

English summary
Ice cream Parlor Case: State Govt. Support to Police Report in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X