ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തര്‍ക്കങ്ങളിലേയ്ക്ക് കോടതിയെ വലിച്ചുഴയ്ക്കരുതെന്നാണ് കോടതി പറയുന്നത്.
കേസില്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിഎസിന് വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിയ്ക്കാം എന്നായിരുന്നു കോടതി വ്യക്തമാക്കിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ വിഎസിന്റെ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട സംഭവം. പല തവണ കോടതികൾ തീർപ്പ് കൽപിച്ച കേസ് ആണിത് എന്നായിരുന്നു ഹർജിയിൽ സംസ്ഥാന സർക്കാരിൻറെ വാദം.വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനും വാദിച്ചു. സര്‍ക്കാരിന് വേണ്ടി വേണ്ടി കെകെ വേണുഗോപാല്‍ ആണ് കോടതിയില്‍ ഹാജരായത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടു എന്നാണ് വിഎസിന്റെ ആക്ഷേപം. കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് വിഎസ് അച്യുതാനന്ദന് സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേശനായ എംകെ ദാമോദരന്‍ ആയിരുന്നു അന്ന് അഡ്വക്കേറ്റ് ജനറല്‍. ദാമോദന്‍ അട്ടിമറിയ്ക്ക് കൂട്ട് നിന്നു എന്നും വിഎസ് കോടതിയില്‍ ആരോപിച്ചിരുന്നു.
ഐസ്ക്രീം പാര്‍ലര്‍ കേസ് ഏറ്റവും അധിക വേട്ടയായിടത് മുസ്ലീം ലീഗ് നേതാവായ പികെ കുഞ്ഞാലിയ്ക്കുട്ടിയെ ആയിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കാരണം ഐസ്ക്രീം പാര്‍ലര്‍ കേസിലെ ചില വെളിപ്പെടുത്തലുകള്‍ ആയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications