കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Google Oneindia Malayalam News

ദില്ലി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‌റെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തര്‍ക്കങ്ങളിലേയ്ക്ക് കോടതിയെ വലിച്ചുഴയ്ക്കരുതെന്നാണ് കോടതി പറയുന്നത്.

Read Also: കളക്ടര്‍ ബ്രോയുടെ 'മാപ്പിന്' പിന്നില്‍ പിണറായിയുടെ ശാസനയോ? കോഴിക്കോട്ടുകാര്‍ പൊറുത്തോളുംRead Also: കളക്ടര്‍ ബ്രോയുടെ 'മാപ്പിന്' പിന്നില്‍ പിണറായിയുടെ ശാസനയോ? കോഴിക്കോട്ടുകാര്‍ പൊറുത്തോളും

കേസില്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിഎസിന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിയ്ക്കാം എന്നായിരുന്നു കോടതി വ്യക്തമാക്കിയിട്ടുള്ളത്.

19-1461066178-vs-achuthanandan

സംസ്ഥാന സര്‍ക്കാര്‍ വിഎസിന്റെ ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്തു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട സംഭവം. പല തവണ കോടതികൾ തീർപ്പ് കൽപിച്ച കേസ് ആണിത് എന്നായിരുന്നു ഹർജിയിൽ സംസ്ഥാന സർക്കാരിൻറെ വാദം.വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനും വാദിച്ചു. സര്‍ക്കാരിന് വേണ്ടി വേണ്ടി കെകെ വേണുഗോപാല്‍ ആണ് കോടതിയില്‍ ഹാജരായത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടു എന്നാണ് വിഎസിന്റെ ആക്ഷേപം. കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേശനായ എംകെ ദാമോദരന്‍ ആയിരുന്നു അന്ന് അഡ്വക്കേറ്റ് ജനറല്‍. ദാമോദന്‍ അട്ടിമറിയ്ക്ക് കൂട്ട് നിന്നു എന്നും വിഎസ് കോടതിയില്‍ ആരോപിച്ചിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഏറ്റവും അധിക വേട്ടയായിടത് മുസ്ലീം ലീഗ് നേതാവായ പികെ കുഞ്ഞാലിയ്ക്കുട്ടിയെ ആയിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കാരണം ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ചില വെളിപ്പെടുത്തലുകള്‍ ആയിരുന്നു.

English summary
Ice Cream Parlour Case: VS Achuthanandan's plea demading CBI investigation rejected By Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X