കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താം

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ഐടി, വിദ്യാഭ്യാസ മേഖലകളുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ഇന്‍ഫോപാര്‍ക്ക് അവസരമൊരുക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായി (ഐസിടിഎകെ) സഹകരിച്ചാണ് പരിപാടി
നടപ്പാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തൊഴില്‍ വൈദഗ്ധ്യം നേടുന്നതിലേക്കായുള്ള പുത്തനറിവുകളും ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകളിലൂന്നിയ പരിശീനവുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ict

സംസ്ഥാന സര്‍ക്കാരിന്റെ 26 ശതമാനവും സ്വാകാര്യ വ്യക്തികളുടെ 74 ശതമാനവും ഓഹരിയിലാണ് ഐസിടി അക്കാദമി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പതിനാലു കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കേന്ദ്രീകൃത പരിശീലനം നല്‍കുന്നതിന് നിലവില്‍ ടിസിഎസ്, ഇന്‍ഫോസിസ്, നെസ്റ്റ്, യുഎസ്ടി ഗ്ലോബല്‍, നാസ്‌കോം എന്നീ സ്ഥാപനങ്ങളുമായി അക്കാദമി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഐസിടി അക്കാദമിയുടെ 'ബാക്ക് ടു ക്യാമ്പസ്‌' പരിപാടിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ അക്കാദമി ചെയര്‍മാനും ഇന്‍ഫോസിസ് മുന്‍ സിഇഒയുമായ എസ് ഡി ഷിബുലാല്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠനമേഖലകളില്‍ മികവുറ്റവരാണെങ്കിലും തൊഴില്‍മേഖലകള്‍ക്കനുസൃതമായ വൈദഗ്ധ്യത്തില്‍ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായര്‍ , ഐസിടിഎകെ സിഇഒ സന്തോഷ് കുറുപ്പ് , ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലെയിസ്‌മെന്റ് സര്‍വ്വീസസ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് ബ്രിജേഷ് ജോര്‍ജ്ജ് ജോണ്‍, ഓറക്കിള്‍ ഇന്ത്യ ഐഗവണ്‍മെന്റ് സൊലൂഷന്‍സ് ഡയറക്ടര്‍ സുജാത മാധവ് എന്നിവര്‍ പങ്കെടുത്തു.

English summary
Infopark has set the stage for state-level cooperation between leaders of IT industry and academic institutions to impart employability skills to students. The ICT Academy of Kerala launched the second edition of the “Back2Campus” programme. It's aim is to make them industry-ready before entering the job market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X