കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർവതിക്കൊപ്പം നിന്നു, മതവികാരം വ്രണപ്പെടുത്തി! ഐസിയുവിന് പണികിട്ടി... പൂട്ട് വീണു...

അടുത്തിടെ ഐസിയു ഗ്രൂപ്പിലൂടെ പുറത്തുവന്ന ചില ട്രോളുകളാണ് മാസ് റിപ്പോർട്ടിംഗിന് സാഹചര്യമൊരുക്കിയത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പനെ ട്രോളി!! ICU ഗ്രൂപ്പ് പൂട്ടിച്ചു | Oneindia Malayalam

കോഴിക്കോട്: ഫേസ്ബുക്കിലെ പ്രമുഖ ട്രോൾ ഗ്രൂപ്പുകളിലൊന്നായ ഇന്റർനാഷണൽ ചളു യൂണിയന്(ഐസിയു) പൂട്ടുവീണു. ഫേസ്ബുക്ക് യൂസർമാരുടെ മാസ് റിപ്പോർട്ടിംഗിനെ തുടർന്നാണ് ഐസിയു ഗ്രൂപ്പിന് താഴുവീണത്. എന്നാൽ ഗ്രൂപ്പ് പൂട്ടിച്ചതിന് പിന്നാലെ ഐസിയു അഡ്മിനുകൾ പുതിയ ഗ്രൂപ്പ് തുടങ്ങി തിരിച്ചടിച്ചു.

ഉമ്മൻചാണ്ടിക്ക് ആശ്വാസം! സരിതയുടെ കത്തും അതിലെ ഉള്ളടക്കവും ചർച്ച ചെയ്യാൻ പാടില്ല! രണ്ട് മാസം വിലക്ക്ഉമ്മൻചാണ്ടിക്ക് ആശ്വാസം! സരിതയുടെ കത്തും അതിലെ ഉള്ളടക്കവും ചർച്ച ചെയ്യാൻ പാടില്ല! രണ്ട് മാസം വിലക്ക്

കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..

അടുത്തിടെ ഐസിയു ഗ്രൂപ്പിലൂടെ പുറത്തുവന്ന ചില ട്രോളുകളാണ് മാസ് റിപ്പോർട്ടിംഗിന് സാഹചര്യമൊരുക്കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പോസ്റ്റുകളും ട്രോളുകളും പ്രത്യക്ഷപ്പെടുന്നുവെന്ന് കാണിച്ച് ഐസിയു ഗ്രൂപ്പിനെതിരെ പ്രചരണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് യൂസർമാർ ഐസിയു ഗ്രൂപ്പിനെതിരെ മാസ് റിപ്പോർട്ടിംഗ് നടത്തിയത്.

ഇന്റർനാഷണൽ ചളു യൂണിയൻ...

ഇന്റർനാഷണൽ ചളു യൂണിയൻ...

മലയാളത്തിലെ ആദ്യത്തെ ട്രോൾ ഗ്രൂപ്പുകളിലൊന്നാണ് ഇന്റർനാഷണൽ ചളു യൂണിയൻ അഥവാ ഐസിയു. ഓരോ വിഷയത്തെയും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ട്രോളുകളാണ് ഐസിയു ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഈ ഗ്രൂപ്പിൽ നിന്നും അഡ്മിനുകൾ തിരഞ്ഞെടുക്കുന്ന ട്രോളുകൾ ഐസിയുവിന്റെ ഫേസ്ബുക്ക് പേജിലൂടെയും പ്രസിദ്ധീകരിക്കാറുണ്ട്.

അയ്യപ്പനെ ട്രോളി...

അയ്യപ്പനെ ട്രോളി...

അയ്യപ്പനെ ട്രോളുന്ന വിധത്തിലുള്ള പോസ്റ്റുകൾ ഐസിയു ഗ്രൂപ്പിൽ പ്രചരിച്ചതും, കസബ വിവാദത്തിൽ പാർവതിക്കൊപ്പം നിന്നതുമാണ് ഐസിയു പൂട്ടിക്കാനുള്ള ഇപ്പോഴത്തെ പ്രധാനകാരണം. ട്രോൾ റിപ്പബ്ലിക്ക് എന്ന ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട അയ്യപ്പന്റെ ട്രോളിന് പിന്തുണ അറിയിച്ച് അതേ ചിത്രം തന്നെ ഐസിയുവിലും പ്രസിദ്ധീകരിച്ചിരുന്നു.

മാസ് റിപ്പോർട്ടിംഗ്...

മാസ് റിപ്പോർട്ടിംഗ്...

അയ്യപ്പന്റെ ട്രോൾ പോസ്റ്റ് ഐസിയു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ഭീഷണികളുമായി രംഗത്തെത്തിയത്. പോസ്റ്റ് നീക്കം ചെയ്ത് മാപ്പ് പറഞ്ഞില്ലെങ്കിൽ പോസ്റ്റിട്ടയാളുടെ കാലു രണ്ടും കാണില്ലെന്നും ഭീഷണിയുണ്ടായി. ഇതിനു പിന്നാലെ ഐസിയു ഗ്രൂപ്പ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനും ഫേസ്ബുക്കിൽ ആഹ്വാനമുണ്ടായിരുന്നു.

പാർവതി വിവാദം...

പാർവതി വിവാദം...

ഈ സംഭവത്തിന് ശേഷമാണ് പാർവതി-കസബ വിവാദം ഉടലെടുക്കുന്നത്. ഈ വിഷയത്തിൽ ഐസിയുവിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ ഭൂരിപക്ഷവും പാർവതിയെ പിന്തുണയ്ക്കുന്നതായിരുന്നു. ഇതിന്റെ പേരിലും ഐസിയുവിനെതിരെ വ്യാപകമായി റിപ്പോർട്ടിംഗ് ഉണ്ടായി. ഏറ്റവുമൊടുവിൽ ജൂഡ് ആന്റണി വിവാദവും മാസ് റിപ്പോർട്ടിംഗിന്

പൂട്ടിട്ടു...

പൂട്ടിട്ടു...

മാസ് റിപ്പോർട്ടിംഗിനെ തുടർന്ന് ഡിസംബർ 19 ചൊവ്വാഴ്ചയാണ് ഫേസ്ബുക്ക് ഐസിയു ഗ്രൂപ്പ് അടച്ചുപൂട്ടിയത്. ഗ്രൂപ്പ് പൂട്ടി നിമിഷങ്ങൾക്കം തന്നെ അഡ്മിനുകൾ പുതിയ ഗ്രൂപ്പ് ആരംഭിച്ചു. ഐസിയുവിന്റെ പേജിനെതിരെയും റിപ്പോർട്ടിംഗ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂട്ടുവീണിട്ടില്ല.

ദിലീപ്...

ദിലീപ്...

നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയും ഐസിയു ഗ്രൂപ്പിനെതിരെ മാസ് റിപ്പോർട്ടിംഗുണ്ടായിരുന്നു. ദിലീപിനെതിരെയുള്ള ട്രോളുകൾ പ്രത്യക്ഷപ്പെട്ടതാണ് ദിലീപ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാൽ ഇത്തവണ അന്നൊന്നുമില്ലാത്ത തരത്തിലാണ് റിപ്പോർട്ടിംഗ് ഉണ്ടായത്. മതമൗലികവാദികളും സ്ത്രീവിരുദ്ധരും ഒത്തുപിടിച്ചതോടെയാണ് ഐസിയു ഗ്രൂപ്പിന് പൂട്ടുവീണത്.

English summary
icu fb group closed due to mass reporting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X