കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമലക്കുടിയില്‍ ആദിവാസികള്‍ക്കനുവദിച്ച ഭവന നിര്‍മ്മാണ തുക അട്ടിമറിച്ചെന്ന് ആരോപണം; തിരിമറി നടന്നത് അഞ്ചു ലക്ഷത്തോളം രൂപ

  • By Desk
Google Oneindia Malayalam News

ഇടുക്കി:ഇടുക്കി ജില്ലയിലെ വിദൂര ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയില്‍ ആദിവാസി ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക കരാറുക്കാരന്‍ അട്ടിമറിച്ചതായി ആരോപണം.കുടിയിലെ വിവിധ ഇടങ്ങളിലായി പന്ത്രണ്ടോളം വീടുകള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം തട്ടിയെടുത്തതായാണ് പരാതി.പ്രധാന മന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം 48,000 രൂപ വീതമാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ക്കായി അനുവദിച്ചിരുന്നത്.

 idamalakudi

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാര്‍ ഏറ്റെടുത്തയാള്‍ പദ്ധതി വിഹിതം കൈപ്പറ്റിയിട്ടും വീടുകളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍പ്പോലും ആരംഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത.്കരാറു തുകയായി 5,76,000 രൂപ കൈപറ്റിയ മാങ്കുളം സ്വദ്ദേശിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടമലക്കുടി പഞ്ചായത്ത് അഗംവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍ പി ഷണ്‍മുഖം മൂന്നാര്‍ ഡി വൈ എസ് പിയ്ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

ആദിവാസി കുടികളുടെ വികസനം മുന്‍ നിര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഇത്തരം തിരിമറികള്‍ ഉണ്ടാകുന്നതിലൂടെ, കുടി നിവാസികളുടെ ജീവത സാഹചര്യത്തിനു തന്നെ തിരിച്ചടിയാണ്. സുരക്ഷിതമല്ലാത്ത കൂരകളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഏക ആശ്രയമായിരുന്നു സര്‍ക്കാരിന്റെ ഈ ഭവന നിര്‍മ്മാണ പദ്ധതി. അതേ സമയം പദ്ധതി വിഹിതം വാങ്ങി എട്ടുമാസം കഴിഞ്ഞിട്ടും പണി തുടങ്ങാത്ത സാഹചര്യമായതോടെ, പഞ്ചായത്ത് അംഗങ്ങള്‍ പല ആവര്‍ത്തി കരാറുക്കാരനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കരാറുക്കാരന്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

ഇസ്ലാം മതത്തിലേക്കുള്ള കേരളത്തിലെ 89 പരിവർത്തനങ്ങൾ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ രഹസ്യം!ഇസ്ലാം മതത്തിലേക്കുള്ള കേരളത്തിലെ 89 പരിവർത്തനങ്ങൾ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ രഹസ്യം!

ആര്‍ജെ രാജേഷ് വധത്തില്‍ വീണ്ടും ട്വിസ്റ്റ്!! അലിഭായിക്ക് ഉന്നതപോലീസ് ബന്ധം, അന്വേഷണം വഴിതെറ്റുമോ?ആര്‍ജെ രാജേഷ് വധത്തില്‍ വീണ്ടും ട്വിസ്റ്റ്!! അലിഭായിക്ക് ഉന്നതപോലീസ് ബന്ധം, അന്വേഷണം വഴിതെറ്റുമോ?

English summary
idamalakudi tribal fund lapsed; over 5 lakh rupees misplaced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X