Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാനമേളയ്ക്കിടെ കുഴഞ്ഞ് വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

കൊച്ചി; ഗായകൻ ഇടവ ബഷീർ അന്തരിച്ചു. 78 വയസായിരുന്നു. ആലപ്പുഴയിൽ ഗാനമേളക്കിടെ കുഴഞ്ഞുവീഴുകയയാിരുനന്ു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 photo-2022-05-28-22-36-33-1653757611

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞ് വീണു. പാതിരപ്പള്ളി ക്യാമലോട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗാനമേളകൾ സജീവമാക്കുന്നതിൽ സുപ്രധാ പങ്കുവഹിച്ചയാളാണ് ഇടവ ബഷീർ. അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്‌ക്കായി കൊല്ലം സംഗീതാലയയ്‌ക്കു രൂപം നൽകി. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി. രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ എസ് ജാനകിക്കൊപ്പം 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' എന്ന ഗാനമാണ് പാടിയത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കാത്തതിനാൽ അവസരങ്ങൾ നിരസിച്ചു. കേരളത്തിന് അകത്തും പുറത്തും വിവിധ വേദികളിലും വിദേശത്തും ബഷീര്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+