മാധ്യമങ്ങള്‍ പറഞ്ഞത് പച്ചക്കള്ളം: ഇടവേള ബാബു
സ്വര്‍ണക്കടത്ത് കേസുമായിബന്ധപ്പെട്ട് തന്നെ അറസ്റ്റുചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങള്‍ പച്ചക്കള്ളങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബു. തന്നെ വെറും പതിനഞ്ച് മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്യലിനിടെ താന്‍ പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്ത കള്ളമാണെന്നും ബാബു പറഞ്ഞു.
ഒരു ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച ്ബാബു മനസുതുറന്നത്. ആരുടെയും ഔദാര്യം ഞാന്‍ സ്വീകരിക്കാറില്ല. ദുബയില്‍ പോയാല്‍ ഒരു പേനപോലും കൊണ്ടുവരാറുമില്ല. ആരുടെ ഫഌറ്റിലും പോയി താമസിക്കാറുമില്ല- ബാബു പറയുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതി നബീലുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ചോദ്യത്തിനും ബാബു വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

ലോയിഡ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഒരു നിര്‍മ്മാതാവിനെ വേണം. സുഹൃത്തായ നബീലിന്റെ കാര്യം ഞാന്‍ പറഞ്ഞു. കഥയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ ഫ്‌ളാറ്റില്‍ പോകണമെന്ന് പറഞ്ഞു. ഞാന്‍ ഒപ്പം വേണമെന്ന് നിര്‍മ്മാതാവും നിര്‍ബന്ധിച്ചു. അങ്ങനെ ആ ഫ്‌ളാറ്റില്‍ ലോയിഡിനൊപ്പം ഞാന്‍ പോയി. കഥ സംസാരിച്ചു- ബാബു പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ താന്‍ ആ ഫ്‌ളാറ്റില്‍ പോയിട്ടുണ്ടെന്നും ഓരോ പ്രാവശ്യവും ഫ്‌ലാറ്റിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പ് വച്ചിരുന്നുവെന്നും താരം പറഞ്ഞു. ഫ്‌ളാറ്റില്‍ പോയിരുന്നു എന്നതുകൊണ്ടാണ് റവന്യൂ ഇന്റലിജന്‍സ് തന്നെ വിളിച്ച് സംസാരിച്ചതെന്നും വെറും 15 മിനിറ്റ് മാത്രമായിരുന്നു ആ സംസാരമെന്നുമാണ് ബാബു പറയുന്നത്.












Click it and Unblock the Notifications