Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള ബാബു രാജിവച്ചു, കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാനായി സലീംകുമാര്‍?

തിരുവനന്തപുരം: കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇടവേള ബാബു രാജിവച്ചു. ഇടവേള ബാബുവിനെക്കൂടാതെ ബോര്‍ഡ് അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവരും രാജി വച്ചു. ഇടവേള ബാബുവിന്റെ സ്ഥാനത്തേയ്ക്ക് നടന്‍ സലീംകുമാറിനെ പരിഗണിയ്ക്കുമെന്ന് സൂചന. ചില ഓണ്‍ലൈന്‍മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

സലീംകുമാരിനെ വൈസ് ചെയര്‍മാനാക്കുന്നിതില്‍ സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.ബുധനാഴ്ചയാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചുമതലേയറ്റെടുക്കുക. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെഎസ്എഫ്ഡിസി തലപ്പത്തേയ്ക്ക് എത്തുന്നതിനെതിരെ മണിയന്‍പിള്ള രാജു ഉള്‍പ്പടെയുളളവര്‍ പ്രതിഷേധവുമായി എത്തുകയും പിന്നീട് രാജിവയ്ക്കുകയുമായിരുന്നു.

Salim Kumar

ചലച്ചിത്ര വികസകോര്‍പ്പറേഷനില്‍ അഴിച്ച് പണിയുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കോണ്‍ഗ്രസ് അനുഭാവി കൂടിയായ സലീംകുമാറിന് അര്‍ഹമായ പരിഗണന ബോര്‍ഡില്‍ ലഭിയ്ക്കുമെന്നും സൂചനയുണ്ട്. ഗണേഷ് കുമാര്‍ വിരുദ്ധ പക്ഷത്തെ പ്രധാനിയായ ലിബര്‍ട്ടി ബഷീറിനേയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നുണ്ട്.

ഗണേഷ് കിമാറാണ് ചലച്ചിത്രവികസ കോര്‍പ്പറേഷനില്‍ വസ് ചെയര്‍മാന്‍ സ്ഥാനം കൊണ്ടുവരുന്നതും ഇടവേള ബാബുവിനെ നിയമിയ്ക്കുന്നതും. ദിലീപ്, സിദ്ധീഖ് ഉള്‍പ്പടെയുള്ള താരങ്ങളും രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+