കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ ഒരു തരത്തില്‍ താരരാജാവാണ് ഇടവേള ബാബു. സിനികളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് ഇടവേള ബാബു.

50 പിന്നിട്ട ഇദ്ദേഹം അവിവാഹിതനാണ്. അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ബാലയുടെ ലിവ് ടു ഗിവ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജീവിത കാഴ്ചപ്പാടും വിവാഹത്തെ കുറിച്ചുമെല്ലാം അദ്ദേഹം പങ്കുവച്ചു. 60 പിന്നിട്ടാല്‍ വിവാഹം എന്ന നിലപാടുകാരനാണ് ഇടവേള ബാബു....

40 വര്‍ഷത്തോളമായി

40 വര്‍ഷത്തോളമായി

40 വര്‍ഷത്തോളമായി സിനിമാ രംഗത്ത് ഇടവേള ബാബു. ആദ്യ ചിത്രം ഇടവേള 1982ലാണ് പുറത്തിറങ്ങിയത്. ഇതോടെയാണ് ബാബു ചന്ദ്രന്‍ പിന്നീട് ഇടവേള ബാബു ആയി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ ഭാരവാഹിയായി. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയാണ്. ഒട്ടേറെ സിനിമാ താരങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ഇടവേള ബാബുവിന്റെ പങ്ക് വളരെ വലുതാണ്.

താനൊരു ക്രോണിക് ബാച്ചിലര്‍

താനൊരു ക്രോണിക് ബാച്ചിലര്‍

താനൊരു ക്രോണിക് ബാച്ചിലര്‍ ആണെന്നാണ് ഇടവേള ബാബു സ്വയം വിശേഷിപ്പിക്കുന്നത്. 60 കഴിഞ്ഞാല്‍ വിവാഹിതനാകാം എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഇപ്പോഴത്തെ ജീവിതത്തില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള്‍ മാനസികമായി തയ്യാറാകണം എന്നും ഇടവേള ബാബു പറയുന്നു.

അവിവാഹിതനായാലുള്ള ഗുണം

അവിവാഹിതനായാലുള്ള ഗുണം

ഇപ്പോള്‍ അമ്പത്തിന്റെ മധ്യത്തിലാണ്. എവിടെയും പോകാം. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് 8 മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരുമെന്നും തന്റെ കാര്യത്തില്‍ അങ്ങനെയില്ലെന്നും അവിവാഹതനായി തുടരുന്നതിന്റെ ഗുണം വിശദീകരിച്ച് ഇടവേള ബാബു പറയുന്നു.

ആവശ്യം വരുമ്പോള്‍

ആവശ്യം വരുമ്പോള്‍

മറ്റൊരാളെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് തത്വമെന്നും ഇടവേള ബാബു പറയുന്നു. ഇപ്പോള്‍ ഒരു ടെന്‍ഷനുമില്ല. ബെഡ് കണ്ടാല്‍ മതി ഉറങ്ങാന്‍. എന്നാല്‍ ഇതുപോലെ അല്ല മറ്റു ചിലര്‍. ഗുളിക കഴിക്കണം, രണ്ടെണ്ണം സേവിക്കണം. സ്വന്തമായി ലക്ഷ്യമുണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് ആണ് നല്ലതെന്നും ബാബു പറയുന്നു.

സ്വന്തമായി ചെയ്യണം

സ്വന്തമായി ചെയ്യണം

കൂടെ ആളില്ലെന്ന ബോധ്യം വേണം. എല്ലാം സ്വന്തമായി ചെയ്യണം എന്ന തോന്നലുണ്ടാകണം. ഒരു പേന നിലത്ത് വീണാല്‍ പോലും എടുത്തു തരാര്‍ ആളില്ലെന്ന് തീരുമാനിക്കണം. വീട്ടില്‍ ചേട്ടന്‍ എവിെടയെങ്കിലും പോകുമ്പോള്‍ ചേട്ടത്തിയമ്മ പാക്ക് ചെയ്തു കൊടുക്കും. തന്റെ കാര്യത്തില്‍ ഇത് സ്വയം ചെയ്യണമെന്നും ഇടവേള ബാബു പറയുന്നു.

വിവാദങ്ങളിലെ പ്രതികരണം

വിവാദങ്ങളിലെ പ്രതികരണം

ജീവിതം മാറിമറിഞ്ഞത് അമ്മ എന്ന സംഘടനയില്‍ വന്ന ശേഷമാണ്. ജോലിയെടുക്കാന്‍ തയ്യാറായി വന്നതാണ്. കഴിഞ്ഞ 21 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ഏത് പാതിരായ്ക്ക് വിളിച്ചാലും ഞാന്‍ റെഡിയാണ്. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥാനമാണ് എന്റേത്. സംഘടനയില്‍ 500ഓളം പേരുണ്ട്. രണ്ടോ മൂന്നോ പേര്‍ മാത്രമാണ് തനിക്കെതിരെ തിരിഞ്ഞതെന്നും ഇടവേള ബാബു വിവാദങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കുന്നു.

നേരിട്ട് വിളിച്ചാല്‍

നേരിട്ട് വിളിച്ചാല്‍

വിവാദങ്ങളില്‍ സമയം ചെലവഴിക്കാതിരിക്കുകയാണ് വേണ്ടത്. ഇത്രയും കൃത്യമായി മുന്നോട്ട് പോകുന്ന ഏത് സിനിമാ സംഘടനയാണ് ഇന്ത്യയിലുള്ളത്. എന്നെ ആര്‍ക്കും വിളിക്കാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ ഞാനത് ബോധ്യപ്പെടുത്തുമെന്നും ഇടവേള ബാബു പറഞ്ഞു.

എനിക്ക് ആരോടും വഴക്കില്ല

എനിക്ക് ആരോടും വഴക്കില്ല

വര്‍ഷങ്ങളുടെ ശ്രമഫലമായി ഉണ്ടാക്കി എടുത്ത സംഘടനയാണ് അമ്മ. അതിനെ മറ്റൊരു പേരില്‍ വിളിക്കുന്നത് ശരിയാണോ. സിനിമയില്‍ പ്രശ്‌നങ്ങളുണ്ടാകാം. അത് സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ. എനിക്ക് ആരോടും വഴക്കില്ല. എല്ലാം തുറന്ന് സംസാരിച്ചാല്‍ തീരുമെന്നും ഇടവേള ബാബു അടുത്തകാലത്തുണ്ടായ വിവാദത്തില്‍ പ്രതികരിക്കുന്നു.

Recommended Video

cmsvideo
Parvathy thiruvoth's reply to idavela babu | Oneindia Malayalam

English summary
Idavela Babu describe his bachelor life and Malayalam Cinema Industry At Bala's Show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X