കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ല

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയില്‍ സ്ത്രീ വിരുദ്ധത എന്ന കാര്യമേയില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. റിപ്പോര്‍ട്ടര്‍ ചാനലില്‍ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. പല സ്ത്രീകളും തയ്യാറായി മുന്നോട്ട് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് വിഷയത്തിലും പുതിയ ബ്രഹ്മാണ്ഡ സിനിമ സംബന്ധിച്ചും ഇടവേള ബാബു പ്രതികരിച്ചു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. വിശദാംശങ്ങള്‍....

സ്ത്രീകള്‍ക്ക് വേണ്ടി

സ്ത്രീകള്‍ക്ക് വേണ്ടി

അമ്മയില്‍ സ്ത്രീ വിരുദ്ധതയില്ല. സ്ത്രീകള്‍ക്ക് വേണ്ടി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഇത് നാലാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഇടവേള ബാബു പറഞ്ഞു.

ലൊക്കേഷനില്‍ വസ്ത്രം മാറാന്‍

ലൊക്കേഷനില്‍ വസ്ത്രം മാറാന്‍

സ്ത്രീ വിരുദ്ധത സംഘടനയിലുണ്ട് എന്ന് പറയുന്നത് ശരിയല്ല. ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ കള്ളിമുണ്ട് പിടിച്ചുനിന്നിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് സ്ത്രീകളെ കിട്ടുന്നില്ല. പലരും സംഘടനാ കാര്യങ്ങള്‍ക്ക് വരുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു.

പുതിയ സിനിമ വരുന്നു

പുതിയ സിനിമ വരുന്നു

അമ്മയുടെ നേതൃത്വത്തില്‍ പുതിയ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുകയാണ്. ഈ പടത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. നേരത്തെ അമ്മ ഒരുക്കിയ ട്വന്റി ട്വന്റി ചിത്രത്തില്‍ ഭാവനയ്ക്ക് നല്ല റോള്‍ ലഭിച്ചിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ട്വന്റി ട്വന്റിയില്‍ നിന്ന് വ്യത്യസ്തമായി, പ്രതിഫലം നല്‍കുമെന്നും ഇടവേള ബാബു പറഞ്ഞു.

എന്തിനാണ് സിനിമ

എന്തിനാണ് സിനിമ

ഒരു ചാനലുമായി ചേര്‍ന്ന സ്‌റ്റേജ് ഷോ നടത്താന്‍ അമ്മ ധാരണയായിരുന്നു. പക്ഷേ, കൊറോണ കാരണം മാറ്റിവെക്കേണ്ടി വന്നു. ഇനി സാധ്യതയില്ല. ഈ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കാന്‍ ആലോചിച്ചത്. അമ്മ രൂപീകരിച്ച് 25 വര്‍ഷം തികയുകയാണ്. കൊച്ചിയില്‍ സംഘടനയ്ക്ക് ഓഫീസ് വരുന്നു. ഇതിന്റെ ചെലവ് കണ്ടെത്തുക കൂടിയാണ് ലക്ഷ്യമെന്നും ഇടവേള ബാബു പറഞ്ഞു.

കെപിഎസി ലളിത അങ്ങനെ ചെയ്യില്ല

കെപിഎസി ലളിത അങ്ങനെ ചെയ്യില്ല

ജാതിവിവേചന വിഷയത്തില്‍ കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല. കെപിഎസി ലളിതയുമായി സംസാരിച്ചു. ചേച്ചിയെ വര്‍ഷങ്ങളായി അറിയാമെന്നും അവര്‍ അങ്ങനെ ഒന്നും ചെയ്യില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. മോഹിനായ കലാകാരനായ രാമകൃഷ്ണന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതാണ് വിവാദമായിരുന്നത്.

ദിലീപ് കേസില്‍...

ദിലീപ് കേസില്‍...

ദിലീപ് കേസുമായി ബന്ധപ്പെട്ടും ഇടവേള ബാബു ചാനല്‍ പരിപാടിയില്‍ സംസാരിച്ചു. ഇടവേള ബാബു കേസില്‍ സാക്ഷിയായിരുന്നു. കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇടവേള ബാബു, സിദ്ദീഖ്, ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കൂറുമാറിയിരുന്നത്.

പറഞ്ഞത് വന്നില്ല

പറഞ്ഞത് വന്നില്ല

താന്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്നും കൂറുമാറിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത് അപൂര്‍ണമായിട്ടാണ്. പറഞ്ഞത് വന്നില്ല, പറയാത്തത് വരികയും ചെയ്തു. മൊഴിയില്‍ ഒപ്പിട്ടിരുന്നില്ല. ഇപ്പോള്‍ ഒപ്പിടേണ്ട എന്നാണ് പോലീസ് തന്നോട് പറഞ്ഞത് എന്നും ഇടവേള ബാബു പ്രതികരിച്ചു.

 സ്വാഭാവികമായ തിരുത്ത്

സ്വാഭാവികമായ തിരുത്ത്

കോടതിയില്‍ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. അമ്മ എപ്പോഴും നടിക്കൊപ്പമാണെന്നും ഇടവേള ബാബു പറഞ്ഞു. ദിലീപിനെ കുറിച്ച് ആക്രമണത്തിന് ഇരയായ നടി രേഖാമൂലം പരാതിപ്പെട്ടിരുന്നില്ല. വാക്കാല്‍ പല കാര്യങ്ങളും പറയാറുണ്ടെന്നും ഇടവേള ബാബു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 ഓര്‍മയില്ല എന്ന മറുപടി

ഓര്‍മയില്ല എന്ന മറുപടി

ആക്രമണത്തിന് ഇരയായ നടി ദിലീപിനെതിരെ പരാതി ഉന്നയിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഓര്‍മയില്ല എന്നാണ് ഇടവേള ബാബു മൊഴി നല്‍കിയത്. ഇതോടെയാണ് പ്രോസിക്യൂഷന്‍ ഇടവേള ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. മറ്റു മൂന്ന് താരങ്ങളെയും പിന്നീട് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.

കേരളം ഞെട്ടിയ ആ സംഭവം

കേരളം ഞെട്ടിയ ആ സംഭവം

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ക്വട്ടേഷന്‍ സംഘങ്ങലെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപ് ആണ് എന്ന ആരോപണം ഉയര്‍ന്നത്. 2017 ജൂലൈ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യം റദ്ദാക്കുമോ

ജാമ്യം റദ്ദാക്കുമോ

83 ദിവസം ആലുവ സബ്ജയിലിലായിരുന്നു ദിലീപ്. പിന്നീട് കടുത്ത വ്യവസ്ഥകളോടെ ജാമ്യം നല്‍കി. സാക്ഷികളെ സ്വാധീനിക്കരുത് എന്ന വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുത്തിട്ടില്ല.

ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടിഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടി

Recommended Video

cmsvideo
ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!

English summary
Idavela Babu describe Woman Participation in AMMA and Other subjects in Malayalam Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X