നടിമാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇടവേള ബാബു
കൊച്ചി: അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ നല്‍കിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഇടവേള ബാബു നിലപാട് വ്യക്തമാക്കിയത്. 'മീറ്റിങ്ങ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം' എന്നാണ് കത്തിലെ മറുപടി.
എന്നാല്‍ മറുപടിക്കത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്ന് രേവതി പറഞ്ഞു. പ്രധാനമായും മീറ്റിങ്ങിന്റെ തീയ്യതി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പുറമേ അവര്‍ സ്വന്തമായി മീറ്റിങ്ങ് കൂടുവാനാണോ അതോ തങ്ങളെയും വിളിച്ച് ഒരുമിച്ച് ചര്‍ച്ച ചെയ്യാനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Recommended Video

അതുകൊണ്ട് മീറ്റിങ്ങില്‍ തീര്‍ച്ചയായും ഞങ്ങളും ഉണ്ടാകണമെന്നും എത്രയും പെട്ടെന്ന് തീയ്യതി അറിയിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു കത്ത് അയച്ചിട്ടുണ്ട്. ഞങ്ങള്‍ മൂന്ന് പേരും ജോലി ചെയ്യുന്നവരാണ്. വ്യത്യസ്ത പ്രോജക്ടുകളിലായി പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. കാനഡയിലുള്ള പാര്‍വ്വതിക്ക് വരാന്‍ പറ്റുമോ എന്നറിയില്ല, എങ്കിലും താനും പത്മപ്രിയയും നിര്‍ബന്ധമായും മീറ്റിങ്ങില്‍ പങ്കെടുക്കും- രേവതി പറഞ്ഞു.












Click it and Unblock the Notifications