തലശ്ശേരി: സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ബാങ്ക് ജീവനക്കാരി മരിച്ചു
കണ്ണൂര്‍: തലശ്ശേരി ഐഡിബിഐ ബാങ്കിലെ ജീവനക്കാരി സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശിനി വില്‍ന വിനോദാണ് മരിച്ചത്.
ജീവനക്കാരന് അബദ്ധത്തില്‍ പറ്റിയ അപകടമാണ് എന്നാണ് പ്രാഥമിക നിഗമനം.ബാങ്കില്‍ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വെടിയേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

അപകടത്തില്‍ സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ചോദ്യം ചെയ്യല്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications