Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗായകൻ റോഷൻ ഐസിയുവിൽ, പരിക്ക് തലയ്ക്ക്, അപകടത്തിന്റെ ദൃശ്യം പുറത്ത്!

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും ചലച്ചിത്ര പിന്നണി ഗായകനുമായ റോഷന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ വെച്ചാണ് റോഷന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

റോഷന്റെ സഹോദരനായ അശ്വിനും വാഹനത്തില്‍ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് വന്ന ലോറി റോഷന്റെ കാറിനെ ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ റോഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ താരം

റിയാലിറ്റി ഷോയിലൂടെ താരം

ഏഷ്യാനെറ്റ് ചാനലിലെ പ്രശസ്തമായ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് റോഷന്‍ എന്ന ഗായകനെ മലയാളികള്‍ അറിയുന്നത്. പരിപാടിയില്‍ വിജയി ആയില്ലെങ്കിലും റോഷന്റെ പാട്ടുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിന് ശേഷം ചലച്ചിത്ര ഗാന രംഗത്ത പിന്നണി ഗായകനായും ഗാനമേളകളിലും മറ്റ് സ്റ്റേജ് ഷോകളിലും താരമായി മുന്നേറുകയായിരുന്നു റോഷന്‍.

ലോറി ഇടിച്ച് കയറി

ലോറി ഇടിച്ച് കയറി

ശനിയാഴ്ച എറണാകുളത്ത് ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി കാറില്‍ പോവുകയായിരുന്നു റോഷനും സഹോദരന്‍ അശ്വിനും. കാര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്കുളള വഴിയിലാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ റോഷന്റെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു.

ഒഴിവായത് വൻ ദുരന്തം

ഒഴിവായത് വൻ ദുരന്തം

കണ്ണൂര്‍ എകെജി ആശുപത്രിയുടെ മുന്നിലുളള ബസ് സ്‌റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാര്‍ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ലോറി സമീപത്തുളള കടയിലേക്ക് പാഞ്ഞ് കയറിയാണ് ഇടിച്ച് നിന്നത്. രാവിലെ കടകളൊന്നും തുറക്കാത്ത സമയം ആയിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

പരിക്ക് തലയ്ക്ക്

പരിക്ക് തലയ്ക്ക്

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തേക്ക് ഓടി എത്തിയവരാണ് റോഷനേയും സഹോദരനേയും ആശുപത്രിയിലേക്ക് മാറ്റിയത്. റോഷന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ചാല മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റോഷന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

അപകട നില തരണം ചെയ്തു

അപകട നില തരണം ചെയ്തു

ഐസിയുവിലുളള റോഷന്‍ നിലവില്‍ അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ അശ്വിനും അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോറിയുടെ ഡ്രൈവര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സൂചന

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സൂചന

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് കരുതുന്നത്. രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. റോഡില്‍ ബസ്സുകള്‍ക്ക് നിര്‍ത്തിയിടുന്നതിന് വേണ്ടി നിര്‍മ്മിച്ച ഭാഗം പലപ്പോഴും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും ഇതാണ് അപകടകാരണമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. റോഷന്റെ തിരിച്ച് വരവിന് വേണ്ടി വീട്ടുകാരും നാട്ടുകാരും സോഷ്യല്‍ മീഡിയയും പ്രാര്‍ത്ഥനയിലാണ്. ചെട്ടിപ്പീടിക സ്വദേശികളായ ശശീന്ദ്രന്റെയും ഇന്ദിരയുടേയും മകനാണ് റോഷന്‍.

സിസിടിവി ദൃശ്യം

റോഷൻ ഉൾപ്പെട്ട വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+