കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രഹസ്യവില്‍പ്പന നടക്കില്ല!! എല്ലാം അവരറിയും....വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍!!

മൃഗങ്ങളെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വളര്‍ത്തു മൃഗങ്ങക്കു തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരുന്നു. 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ ആണ് വളര്‍ത്തു മൃഗങ്ങള്‍ക്കു നല്‍കുക. പശു, കാള, പോത്ത്, പന്നി, ആട്, വളര്‍ത്തുനായ എന്നിവയ്ക്ക് ഇനി തിരിച്ചറിയല്‍ നമ്പറുകള്‍ ഉണ്ടാവും. ഈ നമ്പര്‍ ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുകയും ചെയ്യും. വളര്‍ത്തു മൃഗങ്ങളെയും ഉടമകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃഗസംരക്ഷണ വകുപ്പ് ഈ പദ്ധതി കൊണ്ടുവരുന്നത്.

സോളാര്‍ വ്യഭിചാരം; ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നത്, ക്യാമറ ഓഫാക്കി...!!വീണ്ടും നാടന്‍ മണിസോളാര്‍ വ്യഭിചാരം; ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നത്, ക്യാമറ ഓഫാക്കി...!!വീണ്ടും നാടന്‍ മണി

കാലവര്‍ഷം കനക്കും; വരുന്നത് ശക്തമായ കാറ്റും മഴയും, കടല്‍ക്ഷോഭ സാധ്യതകാലവര്‍ഷം കനക്കും; വരുന്നത് ശക്തമായ കാറ്റും മഴയും, കടല്‍ക്ഷോഭ സാധ്യത

1

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകനു ലഭിക്കുന്ന ആനുകൂല്യ വിവരങ്ങളും ഇതോടെ വകുപ്പിന് മനസ്സിലാക്കാന്‍ സാധിക്കും. വളര്‍ത്തു മൃഗങ്ങളെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. ഉടമസ്ഥാവകാശം അവരാണ് മാറ്റി നല്‍കുക.

2

ജൂണില്‍ തുടങ്ങുന്ന കന്നുകാലി സെന്‍സസിലൂടെയാണ് വിവരശേഖരണം തുടങ്ങുക. ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് കര്‍ഷകരുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. 2000 ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു. 1248 ടാബുകളും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പ്രത്യേകം നിര്‍മിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇവര്‍ കന്നുകാലികളുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഉപയോഗിച്ച് കര്‍ഷകന്റെ വീടും വഴിയുമെല്ലാം രേഖപ്പെടുത്തുകയും ചെയ്യും. എട്ടു ലക്ഷത്തോളം കര്‍ഷകരുടെ വിവരങ്ങള്‍ ഇതിനകം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു കഴിഞ്ഞു.

English summary
Identification number for pets in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X