കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ലിക്കുന്ന് കടപ്പുറത്ത് കണ്ടെത്തിയ ജഡം ബെണ്ടിച്ചാലിലെ നിര്‍മ്മാണ തൊഴിലാളിയുടേത്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് നെല്ലിക്കുന്ന് കടപ്പുറത്ത് കരക്കടിഞ്ഞ മൃതദേഹം ബെണ്ടിച്ചാലിലെ പെയിന്റിങ് തൊഴിലാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ബെണ്ടിച്ചാല്‍ അപ്‌സര സ്‌കൂളിന് സമീപത്തെ സജീഷ് മഞ്ഞങ്കാലാ(50)ണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സജീഷ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് വന്നതായിരുന്നു. വിവാഹം കഴിച്ച് പിന്നീട് ബെണ്ടിച്ചാലിനടുത്ത് മഞ്ഞങ്കാലില്‍ സ്ഥിരതാമസമാക്കി. അഞ്ച് ദിവസം മുമ്പാണ് സജീഷിനെ കാണാതായത്. വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്.

dead

ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍പെട്ടതാണെന്നാണ് സംശയിക്കുന്നത്. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ചെമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ് സജീഷ്. ഭാര്യ: തങ്കമണി. മക്കള്‍: അര്‍ച്ചിത (ചെ മനാട് ഗവ. ഹയര്‍ സെ ക്കണ്ടറി സ്‌കൂള്‍), അങ്കിത (കോളിയടുക്കം ഗവ. യു.പി സ്‌കൂള്‍)

English summary
Identified the deadbody found in Nellikkunnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X