കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സ്ത്രീയും പുരുഷനും മാത്രമല്ല.. തിരിച്ചറിയൽ കാർഡിൽ ഭിന്നലിംഗക്കാർക്കും ഇടം..

Google Oneindia Malayalam News

കോഴിക്കോട്: തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുരുഷനും സ്ത്രീക്കും മാത്രമു
ള്ളതല്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കൂടിയുള്ളതാണ്. കോഴിക്കോട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കലക്ടര്‍ യു.വി.ജോസ് നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാരിനു കീഴിലെ സാമൂഹ്യനീതി വകുപ്പു മുഖേനയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിനു തിരിച്ചറിയല്‍ കാര്‍ഡ് കൈമാറി. ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായ 27 പേര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാറിന്റെ ട്രാന്‍സ്‌ജെന്റര്‍ പോളിസിയുടെ ഭാഗമായി ഈ വിഭാഗക്കാര്‍ക്ക് മുഴുവന്‍ അപേക്ഷിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കലക്റ്റര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളായ സ്വയം തൊഴില്‍ ധനസഹായ പദ്ധതി, ഡ്രൈവിംഗ് പരിശീലനം, തുടര്‍ വിദ്യാഭ്യാസ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ട്രാന്‍സ് ജെന്‍ഡേഴ്‌സ് വിഭാഗത്തിനു കൂടി എത്തിക്കുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 trangender

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന്റെ വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായിരിക്കുന്നത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ചതിനാല്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് വളരെ വലുതായിരുന്നെന്ന് കാര്‍ഡ് സ്വീകരിച്ച ശേഷം സിസിലി ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പരമേശ്വരന്‍, ജൂനിയര്‍ സൂപ്രണ്ട് ടി.ടി സുനില്‍കുമാര്‍, ഹെഡ് അക്കൗണ്ടന്റ് എം ടി ഹവ്വ എന്നിവര്‍ പങ്കെടുത്തു.

Photo: കാര്‍ഡ് സ്വീകരിച്ചവര്‍ക്കൊപ്പം ജില്ലാ കലക്റ്റര്‍ യു.വി ജോസ്

English summary
identity card add new category for transgenders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X