ഇടുക്കിയിലും ഉണ്ടേ ഐഎസ്എല്‍; ഇത് കൊമ്പൊടിഞ്ഞാല്‍ സ്പെഷ്യല്‍ ലീഗ്...
ഇടുക്കി:ഹൈറേഞ്ചുക്കാര്ക്ക് കാല്പന്തുകളി അത്രവശമില്ലെന്നു കരുതിയവര്‍ക്കു തെറ്റി.ഗോള്‍ പോസ്റ്റുകളെ ലക്ഷ്യംവെച്ച് പന്തിനു പിന്നാലെ പായുന്ന ചെറുപ്പക്കാര്‍ ഏറെയാണ് ഇടുക്കിയിലും .പക്ഷേ ഇവിടെ കളി നടക്കുന്നത് കയ്യടിച്ചാര്പ്പു വിളിക്കുന്ന, കാണികളേറെയുള്ള വലിയ മൈതാനങ്ങളില്ലല്ലെന്നുമാത്രം.ഉണങ്ങിയ നെല്പാടങ്ങളും വെള്ളംമിറങ്ങി വരണ്ടു കിടക്കുന്ന പുഴയോരങ്ങളും കളിക്കളങ്ങളായി മാറിയിരിക്കുകയാണ് ഇടുക്കിയില്‍.

ഐ എസ് എല്ലും, ഐ ലീഗും വന്നതോടെ നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ട വിനോദമായി ഫുട്ബോള്‍ മാറിയെന്നതാണ് വാസ്തവം.നാട്ടിന്‍പ്പുറങ്ങള്‍ ഒരു വലിയ കാലഘട്ടത്തിനുശേഷം സജ്ജീവമാകുന്നു എന്നതും ശ്രദ്ധേയംതന്നെ.തിരക്കുകള്‍ക്കിടയിലും ഫുട്ബോള്‍ കളിക്കാന്‍ സമയം കണ്ടെത്തുന്ന ഒരുപാടുപേരുണ്ട് ഇടുക്കി ജില്ലയിലെ മിക്ക ഗ്രാമങ്ങളിലും.എടുത്തു പറയേണ്ടത് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ പണിക്കന്ക്കുടിക്കടുത്തുള്ള കൊമ്പൊടിഞ്ഞാലിലെ ഫുട്ബോള്‍ പ്രേമികളെ കുറിച്ചാണ്.
പുഴയോരത്തെ പുല്പരപ്പില് ഓരോ സായാഹ്നങ്ങളും പന്തിനുപുറകെ ഓടിയടുക്കാനുള്ള വ്യഗ്രതയോടെയാണ് പ്രദേശത്തെ ചെറുപ്പക്കാര്‍ ഇവിടെയൊത്തു ചേരുന്നത്.ഫെബ്രുവരി മാസത്തോടെ പുഴയിലെ വെള്ളം ഇറങ്ങുന്നതോടെയാണ് ഇവിടെ കളിസ്ഥലം ഒരുങ്ങുന്നത്. ഇനി ഇടവപാതി തകര്ത്തുപെയ്യുന്നതുവരെ കാല്പന്തുകളിയുടെ ആരവത്തിലായിരിക്കും ഈ ചെറുപ്പക്കാരും...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications