കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലും ഉണ്ടേ ഐഎസ്എല്‍; ഇത് കൊമ്പൊടിഞ്ഞാല്‍ സ്‌പെഷ്യല്‍ ലീഗ്...

  • By Desk
Google Oneindia Malayalam News

ഇടുക്കി:ഹൈറേഞ്ചുക്കാര്‍ക്ക് കാല്‍പന്തുകളി അത്രവശമില്ലെന്നു കരുതിയവര്‍ക്കു തെറ്റി.ഗോള്‍ പോസ്റ്റുകളെ ലക്ഷ്യംവെച്ച് പന്തിനു പിന്നാലെ പായുന്ന ചെറുപ്പക്കാര്‍ ഏറെയാണ് ഇടുക്കിയിലും .പക്ഷേ ഇവിടെ കളി നടക്കുന്നത് കയ്യടിച്ചാര്‍പ്പു വിളിക്കുന്ന, കാണികളേറെയുള്ള വലിയ മൈതാനങ്ങളില്ലല്ലെന്നുമാത്രം.ഉണങ്ങിയ നെല്‍പാടങ്ങളും വെള്ളംമിറങ്ങി വരണ്ടു കിടക്കുന്ന പുഴയോരങ്ങളും കളിക്കളങ്ങളായി മാറിയിരിക്കുകയാണ് ഇടുക്കിയില്‍.

 footballidukki

ഐ എസ് എല്ലും, ഐ ലീഗും വന്നതോടെ നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ട വിനോദമായി ഫുട്‌ബോള്‍ മാറിയെന്നതാണ് വാസ്തവം.നാട്ടിന്‍പ്പുറങ്ങള്‍ ഒരു വലിയ കാലഘട്ടത്തിനുശേഷം സജ്ജീവമാകുന്നു എന്നതും ശ്രദ്ധേയംതന്നെ.തിരക്കുകള്‍ക്കിടയിലും ഫുട്‌ബോള്‍ കളിക്കാന്‍ സമയം കണ്ടെത്തുന്ന ഒരുപാടുപേരുണ്ട് ഇടുക്കി ജില്ലയിലെ മിക്ക ഗ്രാമങ്ങളിലും.എടുത്തു പറയേണ്ടത് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ പണിക്കന്‍ക്കുടിക്കടുത്തുള്ള കൊമ്പൊടിഞ്ഞാലിലെ ഫുട്‌ബോള്‍ പ്രേമികളെ കുറിച്ചാണ്.

പുഴയോരത്തെ പുല്‍പരപ്പില്‍ ഓരോ സായാഹ്നങ്ങളും പന്തിനുപുറകെ ഓടിയടുക്കാനുള്ള വ്യഗ്രതയോടെയാണ് പ്രദേശത്തെ ചെറുപ്പക്കാര്‍ ഇവിടെയൊത്തു ചേരുന്നത്.ഫെബ്രുവരി മാസത്തോടെ പുഴയിലെ വെള്ളം ഇറങ്ങുന്നതോടെയാണ് ഇവിടെ കളിസ്ഥലം ഒരുങ്ങുന്നത്. ഇനി ഇടവപാതി തകര്‍ത്തുപെയ്യുന്നതുവരെ കാല്‍പന്തുകളിയുടെ ആരവത്തിലായിരിക്കും ഈ ചെറുപ്പക്കാരും...

കുടിച്ച് പൂസായി വനിതാ പോലീസ്; വീഡിയോ വൈറല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയത് പുരുഷ സുഹൃത്ത്കുടിച്ച് പൂസായി വനിതാ പോലീസ്; വീഡിയോ വൈറല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയത് പുരുഷ സുഹൃത്ത്

വരൾച്ച: കോഴിക്കോട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക, ജിപിഎസ് വാഹനങ്ങൾ, ഊർജിത നടപടികൾവരൾച്ച: കോഴിക്കോട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക, ജിപിഎസ് വാഹനങ്ങൾ, ഊർജിത നടപടികൾ

English summary
iduki also in football hike; isl and i league make people more attracted in to footbal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X