കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലി കുമളി ദേശീയപാതക്ക് സമാന്തരമായി റോഡ് വേണം: കനിവു കിട്ടാത്ത കാത്തിരിപ്പ്...

  • By Desk
Google Oneindia Malayalam News

അടിമാലി:കാലങ്ങളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്ന കല്ലാറുകുട്ടി കൈത്തറിപ്പടി റോഡിന്റെ പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവകുപ്പുകള്‍ നടപടി കൈകൊള്ളണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി.അടിമാലി കുമളി ദേശിയപാതയില്‍ ആയിരമേക്കറില്‍ നിന്നാരംഭിച്ച് നായിക്കുന്ന് വഴി കല്ലാറുകുട്ടിയിലെത്തുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.

കൈത്തറിപ്പടി കല്ലാറുകുട്ടി റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തിയാല്‍ ദേശിയപാതയുടെ സമാന്തരപാതയായി കൂടി ഈ റോഡ് ഉപയോഗിക്കാം.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലാറുകുട്ടിയില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തിയതൊഴിച്ചാല്‍ നാളിന്നുവരെ യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണ ജോലികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

road

കല്ലാറുകുട്ടി മുതല്‍ ആയിരമേക്കര്‍വരെയുള്ള ഭാഗങ്ങളില്‍ ദേശിയപാത വീതികുറവായതിനാല്‍ പലപ്പോഴും അപകടങ്ങള്‍ക്കും വാഹനക്കുരുക്കിനും ഇടവരുത്താറുണ്ട്.ഇത്തരം സാഹചര്യത്തില്‍ കൈത്തറിപ്പടി കല്ലാറുകുട്ടി റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ തിരക്കേറുന്ന സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാനാകും .നിലവില്‍ ആയിരമേക്കര്‍,കത്തിപ്പാറ മേഖലകളിലുള്ളവര്‍ നായ്ക്കുന്ന് മാങ്കടവ് മേഖലകളിലേക്ക് യാത്രചെയ്യുന്നത് കല്ലാറുകുട്ടിയിലെത്തിയശേഷമാണ്.കൈത്തറിപ്പടി റോഡിന്റെ നിര്‍മ്മാണം നടത്തിയാല്‍ ഈ അധികയാത്ര ഒഴിവാക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു.

English summary
adimali need road parallel with national highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X