കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഒരുങ്ങുന്നു കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍.... ഒപ്പം വേനല്‍ കിളികളും

  • By Desk
Google Oneindia Malayalam News

ഇടുക്കി: വേനല്‍ കിളികള്‍ എന്നു പറയുമ്പോള്‍ ആരും ഞെട്ടരുത.് ഇതൊരു പേരാണ്, മറ്റൊരു രീതീയില്‍ പറഞ്ഞാല്‍ ഒരു കായിക പരിശീലന കളരിയാണിത്.ഇടുക്കി ജില്ലയിലെ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നല്‍കുന്നതിനുമായി ഒരുമാസത്തെ കായിക പരിശീലന ക്യാമ്പിന്് ഇടുക്കി പീരുമേട്ടില്‍ തുടക്കമായി.പീരുമേട്, കുമളി, ചക്കുപള്ളം,ഉപ്പുതറ, വണ്ടിപ്പെരിയാര്‍, ഏലപ്പാറ പഞ്ചായത്തുകളുടെ സംയുക്തമായ സഹകരണത്തോടെ മെയ് 17 വരെയാണ് കായിക പരിശീലന കളരി പീരുമേട് നടക്കുക.

 kaykam

പത്തു മുതല്‍ പതിനെട്ടുവരെ പ്രായമായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിശീലനം പൂര്‍ത്തിയാക്കുക . ഇതിനകം ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ പരിശീലനത്തിനായി എത്തിക്കഴിഞ്ഞു. കൂടുതല്‍ പേരും ഫുഡ്‌ബോള്‍ പരിശീലനം ലക്ഷ്യംവെച്ചെത്തുന്നവരാണ്. ഫുഡ്‌ബോളിനോട് പ്രിയമേറുന്നു എന്നതും ഫുഡ്‌ബോള്‍ ആരവം കുട്ടികള്‍ ഏറ്റെടുത്തു എന്നതും ഇത് വ്യക്തമാക്കുന്നു.

ഫുഡ്‌ബോളിനു പുറമെ ഷട്ടില്‍,വോളിബോള്‍,ഹാന്റ്്‌ബോള്‍, നീന്തല്‍,ചെസ്സ് തുടങ്ങിയ കായിക ഇനങ്ങളിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.പെണ്‍കുട്ടികള്‍ക്കായി വനിതാ അധ്യാപകരും ഉള്ളതിനാല്‍ മികച്ച രീതിയില്‍ ഒരുമാസക്കാലം ക്യാമ്പ് നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകര്‍.ജില്ലാ കായിക അസോസിയേഷന്റെയും പ്രദേശത്തെ ക്ലബുകളുടെയും ഇടപെടല്‍ ക്യാമ്പിന് കൂടുതല്‍ കരുത്തു പകരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ ഇവിടേക്കെത്താന്‍ താല്‍പര്യപ്പെടുന്നതായി സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം.

English summary
idukki begins summer camp for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X