കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിക്ക് ഒരു ബോട്ടിംഗ് സെന്റര്‍കൂടി; പട്ടികയില്‍ ഇടം നേടി കല്ലാര്‍കുട്ടി

  • By Desk
Google Oneindia Malayalam News

അടിമാലി:ദീര്‍ഘനാളായുള്ള കാത്തിരിപ്പിനൊടുവില്‍ കല്ലാറുകുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു.പദ്ധതിയുടെ ഭാഗമായി നാല് പെഡല്‍ ബോട്ടുകള്‍ അണക്കെട്ടില്‍ എത്തിച്ചു.മുതിപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും കെ എസ് ഇ ബി ഹൈഡല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് അണക്കെട്ടില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

ചെങ്കുളം,മാട്ടുപ്പെട്ടി,ആനയിറങ്കല്‍,കുണ്ടള തുടങ്ങിയ അണക്കെട്ടുകള്‍ക്ക് പുറമേയാണ് ജില്ലയില്‍ കല്ലാറുകുട്ടി അണക്കെട്ടിലും ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിംഗ് ആരംഭിക്കാന്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ തീരുമാനിച്ചത്്.ഈ മാസം അവസാനം പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നും വരും ദിവസങ്ങളില്‍ ഏതാനും ബോട്ടുകള്‍ കൂടി അണക്കെട്ടിലെത്തിക്കുമെന്നും മുതിപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

 kallarkutty

കുട്ടവഞ്ചികള്‍,ശിക്കാര്‍,ജങ്കാര്‍,ചങ്ങാടം തുടങ്ങിയവയും പദ്ധതിയുടെ തുടര്‍ച്ചയായി അണക്കെട്ടിലെത്തിക്കും.ജില്ലയിലെ മറ്റ് ഹൈഡല്‍ ടൂറിസം പദ്ധതികളെ അപേക്ഷിച്ച് ദേശിയപാതയോരത്ത് സ്ഥിതിചെയ്യുന്ന ടൂറിസം പദ്ധതി എന്ന പ്രത്യേകതയാണ് കല്ലാറുകുട്ടി പദ്ധതിക്കുള്ളത്.അടിമാലി കുമളി ദേശിയപാതയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഇടുക്കി അണക്കെട്ട്് സന്ദര്‍ശിച്ച് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളെ കൂടുതലായി പ്രദേശത്തേക്കാകര്‍ഷിക്കാനാകുമെുന്നും ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു. എറ്റവും ശ്രദ്ധേയമായ വസ്തുത ബോട്ടിംഗ് ആരംഭിക്കുന്നതോടെ അയ്യപ്പന്‍ മല ഇഞ്ചത്തൊട്ടി മല എന്നിവയുള്‍പ്പെടുന്ന പതിമൂന്നോളം വ്യൂപോയിന്റുകളുടെ ദൃശ്യ സൗന്ദര്യം സഞ്ചാരികള്‍ക്കാസ്വധിക്കാനാകും എന്നതാണ്.

English summary
idukki gets one more boating center in kalalrkudi dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X