ഇടുക്കിയില്‍ അപകട കെണിയൊരുക്കി പാലങ്ങള്‍: പുനര്‍ നിര്‍മ്മാണത്തിന് നടപടിയില്ല...
തൊടുപുഴ: മഴക്കു മുമ്പേ ജില്ലയിലെ പല റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടത്തുണ്ടെങ്കിലും ജില്ലയിലെ പാലങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്.സംസ്ഥാന ദേശീപാതകളുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലങ്ങള്‍ പുതുക്കി നിര്മ്മിക്കുക്കുന്നതിന് നടപടിയില്ല. സംസ്ഥാനപാതയില്‍ പൂപ്പാറ മുതല്‍ നെടുങ്കണ്ടംവരെയുള്ള ഭാഗങ്ങളില്‍ ഏഴോളം പാലങ്ങളാണ് ഇന്ന് കൈവരികളടക്കം തകര്‍ന്ന് അപകടക്കെണിയായില് സ്ഥിതി ചെയ്യുന്നത്.
മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ പൂപ്പാറ മുതല്‍ നെടുങ്കണ്ടം വരെയുള്ള പ്രദേശത്ത് ഏഴോളം പാലങ്ങളാണ് നിലവില്‍ ശോചനീയാവസ്ഥയിലായിട്ടുള്ളത്. ആയിരത്തിതൊള്ളായിരത്തി അമ്പത് കാലഘട്ടത്തില്‍ നിര്‍മ്മാണം നടത്തിയ പാലങ്ങളിലൂടെ ഒരുവാഹനത്തിന് മാത്രം കഷ്ടിച്ച് കടുപോകുവാനുള്ള വീതി മാത്രമാണുള്ളത്. മാത്രമല്ല നിലവില്‍ ഇവയുടെ കൈവരികള്‍ തകര്‍ന്ന് വലിയ അപകടക്കെണിയായി മാറിയിരിക്കുകയുമണ്.് പൂപ്പാറയ്ക്കും- ശാന്തമ്പാറയ്ക്കും ഇടയിലും ഇത്തരത്തില്‍ നിരവധി പാലങ്ങള്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.

ഏഴോളം പാലങ്ങളാണ് ഈ മേഖലയില്‍ മാത്രമായി നാശത്തിന്റെ വക്കിലായിരിക്കുന്നത്. ജില്ലയുടെ മറ്റുഭാഗങ്ങളിലെ ഇടത്തരം പാലങ്ങള്‍ വേറെയും വരും. കാലപ്പഴക്കത്താല്‍ പാലങ്ങള്‍ക്ക് ബലക്ഷയവും ബാധിച്ചിട്ടുണ്ടാകാമെന്നതാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ റോഡ് റീ ടാറിംഗ് നടത്തി പലയിടങ്ങളിലും ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെങ്കിലും പാലങ്ങളുടെ ശോചനീയാവസ്ഥ വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. അവധി ആഘോഷി്ക്കുന്നതിനായി സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ.്
പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതിനകം വിവിധ ഇടങ്ങളില്‍ നിന്ന് ശക്തമായിട്ടുണ്ട്.ദേശീയപാതനിര്‍മ്മാണ സാമിഗ്രികളുമായി വലിയ ഭാരം വഹിച്ചുള്ള വാഹനങ്ങളും പാതി തര്ന്ന പാലങ്ങളിലൂടെയാണ് കടുന്നുപോകുന്നത്. അതുകൊണ്ട് തന്നെ ബലക്ഷയം ബാധിച്ച് ശോചനീയാവസ്ഥയിലായ ഈ പാലം തകരുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. രാത്രിക്കാലങ്ങളിലടക്കം വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സാധ്യതകളും ഇവിടങ്ങളില്‍ കുറവാണ് ആയതിനാല്‍ തന്നെ ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications