കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ അപകട കെണിയൊരുക്കി പാലങ്ങള്‍: പുനര്‍ നിര്‍മ്മാണത്തിന് നടപടിയില്ല...

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മഴക്കു മുമ്പേ ജില്ലയിലെ പല റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടത്തുണ്ടെങ്കിലും ജില്ലയിലെ പാലങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്.സംസ്ഥാന ദേശീപാതകളുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലങ്ങള്‍ പുതുക്കി നിര്‍മ്മിക്കുക്കുന്നതിന് നടപടിയില്ല. സംസ്ഥാനപാതയില്‍ പൂപ്പാറ മുതല്‍ നെടുങ്കണ്ടംവരെയുള്ള ഭാഗങ്ങളില്‍ ഏഴോളം പാലങ്ങളാണ് ഇന്ന് കൈവരികളടക്കം തകര്‍ന്ന് അപകടക്കെണിയായില്‍ സ്ഥിതി ചെയ്യുന്നത്.

മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ പൂപ്പാറ മുതല്‍ നെടുങ്കണ്ടം വരെയുള്ള പ്രദേശത്ത് ഏഴോളം പാലങ്ങളാണ് നിലവില്‍ ശോചനീയാവസ്ഥയിലായിട്ടുള്ളത്. ആയിരത്തിതൊള്ളായിരത്തി അമ്പത് കാലഘട്ടത്തില്‍ നിര്‍മ്മാണം നടത്തിയ പാലങ്ങളിലൂടെ ഒരുവാഹനത്തിന് മാത്രം കഷ്ടിച്ച് കടുപോകുവാനുള്ള വീതി മാത്രമാണുള്ളത്. മാത്രമല്ല നിലവില്‍ ഇവയുടെ കൈവരികള്‍ തകര്‍ന്ന് വലിയ അപകടക്കെണിയായി മാറിയിരിക്കുകയുമണ്.് പൂപ്പാറയ്ക്കും- ശാന്തമ്പാറയ്ക്കും ഇടയിലും ഇത്തരത്തില്‍ നിരവധി പാലങ്ങള്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.

palam

ഏഴോളം പാലങ്ങളാണ് ഈ മേഖലയില്‍ മാത്രമായി നാശത്തിന്റെ വക്കിലായിരിക്കുന്നത്. ജില്ലയുടെ മറ്റുഭാഗങ്ങളിലെ ഇടത്തരം പാലങ്ങള്‍ വേറെയും വരും. കാലപ്പഴക്കത്താല്‍ പാലങ്ങള്‍ക്ക് ബലക്ഷയവും ബാധിച്ചിട്ടുണ്ടാകാമെന്നതാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ റോഡ് റീ ടാറിംഗ് നടത്തി പലയിടങ്ങളിലും ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെങ്കിലും പാലങ്ങളുടെ ശോചനീയാവസ്ഥ വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. അവധി ആഘോഷി്ക്കുന്നതിനായി സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ.്

പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതിനകം വിവിധ ഇടങ്ങളില്‍ നിന്ന് ശക്തമായിട്ടുണ്ട്.ദേശീയപാതനിര്‍മ്മാണ സാമിഗ്രികളുമായി വലിയ ഭാരം വഹിച്ചുള്ള വാഹനങ്ങളും പാതി തര്‍ന്ന പാലങ്ങളിലൂടെയാണ് കടുന്നുപോകുന്നത്. അതുകൊണ്ട് തന്നെ ബലക്ഷയം ബാധിച്ച് ശോചനീയാവസ്ഥയിലായ ഈ പാലം തകരുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. രാത്രിക്കാലങ്ങളിലടക്കം വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സാധ്യതകളും ഇവിടങ്ങളില്‍ കുറവാണ് ആയതിനാല്‍ തന്നെ ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

English summary
idukki bridges in danger; reconstruction needed for bridges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X