Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം, മകള്‍ക്ക് ജോലി

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍ വി. വിഘ്‌നേശ്വരി. സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും എന്നും മകള്‍ക്ക് ജോലി നല്‍കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മാത്രമാണ് സോഫിയയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിച്ചത്.

സോഫിയയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇന്ന് തന്നെ നല്‍കും എന്ന് കളക്ടര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സോഫിയ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയിലിനെ കൊമ്പന്‍പാറ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. വീടിന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു സോഫിയ.

Wild Tusk Attack

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷമാണ് സോഫിയ കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോയത്. ഇസ്മായിലും നാട്ടുകാരും ബഹളമുണ്ടാക്കിയാണ് സംഭവസ്ഥലത്ത് നിന്ന് കാട്ടാനയെ ഓടിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയും കുടുംബവും താമസിക്കുന്നത്.

കാട്ടാന ഭീഷണിയില്‍ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മൃതദേഹം കുളിക്കടവില്‍ നിന്ന് എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. 26 ഓളം കാട്ടാനകളാണ് ജനവാസകേന്ദ്രങ്ങളില്‍ വിഹരിക്കുന്നത് എന്ന് രണ്ട് വര്‍ഷമായി പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികളായ ഷേക്ക് മുഹമ്മദ്, ആമിന എന്നിവരാണ് സോഫിയയുടെ മക്കള്‍. ഈ മാസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചമ്പക്കാട് കുടി സ്വദേശി വിമലന്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം വനം മന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനും തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമുള്ള ആലോചനയിലാണ് നാട്ടുകാര്‍. ഈ വര്‍ഷം ഒന്നര മാസം കൊണ്ട് ഏഴ് പേരാണ് വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്താകെ കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+