കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബ്ലൂ അലെര്‍ട്ട് ഇതിനകം തന്നെ അധികൃതര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2397 അടിയില്‍ എത്തിയാല്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിക്കും. അതോടെ 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലെ വെള്ളം ഷട്ടറുകള്‍ തുറന്ന് പുറത്തേക്കൊഴുക്കും.

കേരളത്തിലെ ഏറ്റവും വലിയ ഡാം ആണ് ഇടുക്കി ഡാം. ആര്‍ച്ച് ഡാം ആണെന്ന പ്രത്യേകതയും ഉണ്ട്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കും എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ആര്‍ച്ച് ഡാമില്‍ എവിടെയാണ് ഷട്ടര്‍ ഉള്ളത്?

പലരേയും സംശയത്തിലാക്കുന്ന ഒരു ചോദ്യമാണ്. ഇഡുക്കി ഡാമിന് ഷട്ടറുകള്‍ ഇല്ല എന്നത് തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. അപ്പോള്‍ പിന്നെ എങ്ങനെയാണ് വെള്ളം പുറത്തേക്ക് വിടുക എന്നതല്ലേ....

ജലസംഭരണി

ജലസംഭരണി

ഇടുക്കി ഡാം എന്നതും ഇടുക്കി ജലസംഭരണി എന്നതും ഒന്നല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പിന്റെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഡാമും ജലസംഭരണിയും രണ്ടാണ്!

മൂന്ന് അണക്കെട്ടുകള്‍

മൂന്ന് അണക്കെട്ടുകള്‍

ഇടുക്കി ജലസംഭരണിയില്‍ മൂന്ന് അണക്കെട്ടുകള്‍ ആണ് ഉള്ളത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയാണ് അവ. ജലനിരപ്പുയരുമ്പോള്‍ തുറക്കുക ചെറുതോണിയിലേയും കുളമാവിലേയും ഷട്ടറുകള്‍ ആയിരിക്കും.

ആര്‍ച്ച് ഡാം

ആര്‍ച്ച് ഡാം

കേരളത്തിലെ ഏക ആര്‍ച്ച് ഡാം ആണ് ഇടുക്കിയിലേത്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടും ഇടുക്കിയിലേത് തന്നെയാണ്. എന്നാല്‍ ആര്‍ച്ച് ഡാമില്‍ ഷട്ടറുകള്‍ ഉണ്ടാവില്ല. കുറവന്‍മലയ്ക്കും കുറത്തി മലയ്ക്കും ഇടയിലാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മിച്ചിരിക്കുന്നത്.

തുറക്കുക ചെറുതോണി

തുറക്കുക ചെറുതോണി

ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷി എന്നത് 2403 അടി ആണ്. എന്നാല്‍ അത്രയും എത്തുന്നത് വരെ കാത്തിരിക്കാന്‍ ആവില്ല. ജലനിരപ്പ് 2397 അടിയില്‍ എത്തിയാല്‍ തുറക്കുക ചെറുതോണി ഡാമിലെ ഷട്ടറുകള്‍ ആയിരിക്കും.

രണ്ട് ഷട്ടറുകള്‍

രണ്ട് ഷട്ടറുകള്‍

അഞ്ച് ഷട്ടറുകള്‍ ആണ് ചെറുതോണി ഡാമില്‍ ഉള്ളത്. ഇതില്‍ രണ്ട് ഷട്ടറുകള്‍ ആണ് ആദ്യഘട്ടത്തില്‍ തുറക്കുക. സ്പില്‍വേയിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറില്‍ എത്തും.

ലോവര്‍ പെരിയാര്‍

ലോവര്‍ പെരിയാര്‍

ചെറുതോണിയില്‍ നിന്നുള്ള വെള്ളം എത്തിപ്പെടുക ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ ആണ്. ചെറുതോണിയിലെ ഷട്ടറുകള്‍ ഇപ്പോള്‍ തന്നെ തുറന്ന അവസ്ഥയിലാണ്. അപ്പോള്‍ ഇടുക്കിയില്‍ നിന്നുള്ള വെള്ളം അതുവഴി ഒഴുകി നേരെ ഭൂതത്താന്‍ കെട്ട് എണക്കെട്ടില്‍ എത്തും.

ആലുവയിലേക്ക്

ആലുവയിലേക്ക്

ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തുന്നതിന് മുമ്പേ തന്നെ ഭൂതത്താന്‍ കെട്ടിലെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും എന്നാണ് സൂചന. അങ്ങനെ വെള്ളം പെരുമ്പാവൂര്‍ വഴി ആലുവയില്‍ എത്തും. അതിന് ശേഷം വേമ്പനാട്ട് കായലിലും എത്തു.

അടിക്കണക്ക് പറയുമ്പോള്‍

അടിക്കണക്ക് പറയുമ്പോള്‍

ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷിയെ കുറിച്ച് പറയുമ്പോള്‍ ആരും ഒന്ന് അമ്പരക്കും. 2400 അടി എന്നത് വലിയ കണക്ക് തന്നെ ആണ്. എന്നാല്‍ ഈ ഉയരം എന്നത് സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം ആണ്. അണക്കെട്ടിന്റെ യഥാര്‍ത്ഥ ഉയരം അല്ലെന്ന് സാരം.

24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ

English summary
As the water level of Idukki reservoir reaches to to its limits, Shutters of Cheruthoni Dam will be opened. Idukki Dam has no shutters to open.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X