കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു! ബന്ധുക്കൾ ഞെട്ടി! സംഭവം ഇടുക്കിയിൽ...

കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം നിലച്ചതിനാൽ രക്ഷപ്പെടാൻ ഒരു സാദ്ധ്യതയുമില്ലെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിധിയെഴുതിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൊടുപുഴ: മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. വണ്ടന്മേട് പുതുവൽ രത്നവിലാസം മുനിസ്വാമിയുടെ ഭാര്യ രത്നത്തെ(51)യാണ് മരിച്ചെന്ന് കരുതി ബന്ധുക്കൾ ഫ്രീസറിലേക്ക് മാറ്റിയത്. എന്നാൽ ഫ്രീസറിനുള്ളിൽ വെച്ച് രത്നത്തിന്റെ ശരീരം അനങ്ങിയതും ശ്വസിക്കുന്നതും ബന്ധുക്കളിലൊരാളുടെ ശ്രദ്ധയിൽപ്പെട്ടു.

അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു! നാട്ടുകാർ 23കാരനെ കെട്ടിയിട്ടു, കൊച്ചിയിൽ..അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു! നാട്ടുകാർ 23കാരനെ കെട്ടിയിട്ടു, കൊച്ചിയിൽ..

ഇതോടെ ബന്ധുക്കളെല്ലാം കൂടി രത്നത്തെ ഫ്രീസറിനുള്ളിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചെന്ന് കരുതിയ രത്നം ഇപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ഞപ്പിത്തം ബാധിച്ച രത്നം മാസങ്ങളോളം മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

deadbody

കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം നിലച്ചതിനാൽ രക്ഷപ്പെടാൻ ഒരു സാദ്ധ്യതയുമില്ലെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിധിയെഴുതിയത്. ഇതിനെ തുടർന്ന് ബന്ധുക്കൾ രത്നത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ആറു മണിക്കൂറിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിലാണ് മധുര മെഡിക്കൽ കോളേജിൽ നിന്നും രത്നത്തെ വണ്ടന്മേട്ടിലെ വീട്ടിലെത്തിച്ചത്. ഇവിടെയെത്തിയ ഉടൻ തന്നെ രത്നം മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്. തുടർന്ന് രത്നത്തെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ബന്ധുക്കളിലൊരാളാണ് ഫ്രീസറിനുള്ളിലെ ശരീരം അനങ്ങുന്നതായി കണ്ടത്. ഇയാൾ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തിയാണ് രത്നത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

English summary
idukki; dead body has breathed again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X