ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍, ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്കി ഇടുക്കി ജില്ല
തൊടുപുഴ: പ്രകൃതിദുരന്തമുണ്ടായാല്‍ പരസഹായം പ്രതീക്ഷിച്ചു നില്‍ക്കാതെ സ്വയംരക്ഷ നേടാന്‍ ഭിന്നശേഷിക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലന പരിപാടി ആരംഭിച്ചു. ദുരന്തമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാരെ അതില്‍നിന്ന് രക്ഷിക്കാനാണ് പരിശീലന പരിപാടി. കാഴ്ചവൈകല്യമുള്ളവര്‍, ശ്രവണ, സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗം ഭിന്നശേഷിക്കാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. തൊടുപുഴ പുളിമൂട്ടില്‍ ടൂറസ്റ്റ് ബംഗ്ലാവില്‍ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്.
പ്രഥമ ശുശ്രൂഷ, ദുരന്തങ്ങളെ അതിജീവിക്കാനുള്ള നൈപുണ്യം എന്നിവയാണ് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയങ്ങള്‍. പിന്നീട് ഇവ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം. ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ള ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.എംജി യൂണിവേഴ്സിറ്റിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിളിറ്റി സ്റ്റഡീസ് ഡയറക്ടര്‍ പി.ടി ബാബുരാജ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

ജില്ലയിലെ ആകെ ജനസംഖ്യയില്‍ 26226 അംഗപരമിതരും 43 ഭിന്നലിംഗക്കാരുമാണ് ഉള്ളത്. ഏതൊരു ദുരന്തത്തിന്റെയും ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് ഭിന്നശേഷിക്കാരാണ്. അതിനാല്‍ ഇവര്‍ക്ക് ശരിയായ പരിശീലനം നല്കിയെങ്കില് മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ഈ പദ്ധതി ഭിന്നശേഷിക്കാരുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശീലനം ശനിയാഴ്ച സമാപിക്കും.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications