കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ മലയോര മേഖല ഒറ്റപ്പെട്ടു; വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായി, മഴയ്ക്ക് ശമനം

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയിൽ തുടർച്ചയായ ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇടവിട്ട് മഴപെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മലയോര മേഖല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കിയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. വാർത്താ വിനിമയ സംവിധാനങ്ങളും താറുമാറായി.

പ്രളയക്കെടുതി; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, നാളെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുംപ്രളയക്കെടുതി; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, നാളെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

റോഡുകളും തകർന്ന അവസ്ഥയാണ്. മൂന്നാറും ചെറുതോണിയും ഒറ്റപ്പെട്ടു. മുതിരപ്പുഴയാറിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ട്. മാധ്യപ്രവർത്തകർ അടക്കം മൂന്നാറിൽ കുടുങ്ങിക്കിടക്കുകയാണ്. എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉരുൾപൊട്ടലുണ്ടാകുന്നുണ്ട്. ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.

idukki

ഇടുക്കിയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഉപ്പുതറ ചപ്പാത്തിൽ വെള്ളം താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇടുക്കി അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്കെത്തുകയാണ്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.പീരുമേട്ടിൽ മഴ കുറഞ്ഞത് ആശ്വാസത്തിനിടയാക്കുന്നുണ്ട്.

Recommended Video

cmsvideo
Morning News Focus : നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

English summary
idukki districts isolated;roads destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X