കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ കഞ്ചാവ് വേട്ട; ഇടനിലക്കാരന്‍ പിടിയില്‍!!

  • By Desk
Google Oneindia Malayalam News

കൊച്ചി: അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവ് എര്‍ണാകുളം , കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ എത്തിച്ച് വില്‍പ്പന നടത്തിി വന്നിരുന്ന ഇടനിലക്കാരനെ ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്ന് പോലീസ് പിടികൂടി. പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുമളി സ്വദേശി കുഞ്ഞുകുട്ടിയെ ഒന്നര കിലോ കഞ്ചാവുമായി വണ്ടിപെരിയാര്‍ ബസ്റ്റാന്റില്‍ നിന്ന് പോലീസ് പിടികൂടിയത്.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും കഞ്ചാവ് വാങ്ങി എര്‍ണാകുളം കോഴിക്കോട് , തൃശൂര്‍ ജില്ലകളില്‍ എത്തി ചില്ലറ വില്‍പ്പനക്കായി പലര്‍ക്കും നല്‍കുകയായിരുന്നു ഇയാള്‍ എന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലപ്പോഴും ബസ് യാത്രക്കിടയിലാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി ഇയാള്‍ കഞ്ചാവു കടത്തിയിരുന്നത്.

Ganja

കഞ്ചാവ് ആവശ്യക്കാരനാണെന്ന വ്യാജേനയാണ് പോലീസ് കുഞ്ഞുകുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും വണ്ടിപ്പെരിയാറില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തത്. ബസ് യാത്രകളിലൂടെമാത്രമാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മുപ്പതിനായിരം രൂപക്കൊടുത്താണ് കഞ്ചാവ് വാങ്ങിയെന്നതാണ് ഇയാള്‍ പോലീസിനു നല്‍കിയമൊഴി. വണ്ടിപ്പെരിയാര്‍ എസ് ഐ ബജിത്ത് ലാലും സംഘവുമാണ് കുഞ്ഞുകുട്ടിയെ പിടികൂടിയത്. എഎസ്ഐ രാധകൃഷണപിള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ മോന്‍സി പി രാജന്‍,അബ്ദുള്‍ അസീസ് ,പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

English summary
Idukki excise fing ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X