കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയ്ക്കിടെ കേരളത്തെ ഞെട്ടിച്ച് ഭൂചലനവും; ഇടുക്കിയില്‍ 20 തവണ ഭൂമി കുലുങ്ങി, ഒരുദിവസം 7 തവണ

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോകവും ഇന്ത്യയും കേരളവും എല്ലാം കൊറോണ ഭീതിയില്‍ ആണിപ്പോള്‍. കോവിഡ് 19 വൈറസ് ബാധയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശക്തമായ സംവിധനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

ബിഗ് ബോസ്സ്: ആഞ്ഞടിച്ച് രഘുവിന്റെ ഭാര്യ... ജനനം ഒറ്റ സ്രോതസ്സിലായതുകൊണ്ടാണ് രഘുവിന് നിലപാടെന്ന്ബിഗ് ബോസ്സ്: ആഞ്ഞടിച്ച് രഘുവിന്റെ ഭാര്യ... ജനനം ഒറ്റ സ്രോതസ്സിലായതുകൊണ്ടാണ് രഘുവിന് നിലപാടെന്ന്

അതിനിടെയാണ് ഭീതിപരത്തി മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ഭൂചലനം ഉണ്ടായി എന്നതാണ് വാര്‍ത്ത. ഏഴ് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരിയ തോതില്‍ മാത്രം ആണ് ഭൂചലം അനുഭവപ്പെട്ടത്.

മാര്‍ച്ച് 14, വെള്ളിയാഴ്ച ഉച്ച വരെയാണ് ആറ് തവണ ചെറുതായി ഭൂചലനം ഉണ്ടായത്. പിന്നീട് രാത്രി 10.15 നും ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി എംഎം മണി കെഎസ്ഇബി ഗവേഷണ വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാശംങ്ങള്‍ ഇങ്ങനെ...

ദിവസങ്ങളായി തുടരുന്ന ഭൂചലനം

ദിവസങ്ങളായി തുടരുന്ന ഭൂചലനം

ഇടുക്കി മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂചലനം അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരി 27 ന് ആയിരുന്നു തുടക്കം. അന്ന് ഉച്ചയ്ക്ക് 2.33 ന് ആണ് ആദ്യമായി ഭൂചലനം അനുഭവപ്പെട്ടത്. പിന്നീട് അന്ന് തന്നെ രാത്രി പത്തേകാലോടേയും ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ ഈ രണ്ട് ഭൂചലനങ്ങളും റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തപ്പെട്ടില്ല. തീവ്രവത വളരെ കുറവായിരുന്നു എന്ന് സാരം.

റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി

റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി

എന്നാല്‍ ഫെബ്രുവരി 27 ന് രാത്രി 10.25 ഓടെ വീണ്ടും ഭൂചലനം അനുഭപ്പെട്ടു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രതയില്‍ ആണ് രേഖപ്പെടുത്തപ്പെട്ടത്. തൊട്ടടുത്ത ദിവസം രാത്രി 7.22 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇടുക്കി അണക്കെട്ടിലെ പ്രധാന രണ്ട് മലകളില്‍ ഒന്നായ കുറത്ത് മല ആയിരുന്നു ഈ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 സെക്കന്‍ഡ് മുതല്‍ 30 സെക്കന്‍ഡ് വരെ ആണ് ഭൂചലനം അനുഭവപ്പെട്ടത്.

തുടര്‍ച്ചയായി അടുത്ത ദിവസങ്ങളിലും

തുടര്‍ച്ചയായി അടുത്ത ദിവസങ്ങളിലും

ഫെബ്രുവരി 28 ന് ശേഷം അടുത്ത ദിവസവും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 6.42 ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്നാം തീയ്യതിയിലും മേഖലയില്‍ വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇത് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ഇന്നലെ 7 തവണ?

ഇന്നലെ 7 തവണ?

ഈ ആശങ്ക നിലനില്‍ക്കവേയാണ് മാര്‍ച്ച് 13 ന് വീണ്ടും തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. രാവിലെ 7.05 നും ഉച്ചയ്ക്ക് 1.58 നും ഇടയില്‍ ആയിരുന്നു ഇത്. പിന്നീട് രാത്രി 10.15 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

രാവിലെ 7.05 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തി. ഇത് 14 സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. പിന്നീട് 8.58 ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.67 തീവ്രത രേഖപ്പെടുത്തി. ഒരു മിനിട്ടിലധികം സമയം ഇത് നീണ്ട് നില്‍ക്കുകയും ചെയ്തു.

അടുപ്പിച്ച് രണ്ട് തവണ

അടുപ്പിച്ച് രണ്ട് തവണ

രണ്ട് ഭൂചലനങ്ങള്‍ക്ക് ശേഷം 9.43 ന് ആണ് അടുത്ത ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 1.3 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്. 12 സെക്കന്‍ഡ് മാത്രമേ പ്രകമ്പനം അനുഭവപ്പെട്ടുള്ളു.

എന്നാല്‍ 9.46 ന് വീണ്ടും ഭൂമി കുലുങ്ങി. ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി. 70 സെക്കന്‍ഡുകളോളം പ്രകമ്പനം നിലനില്‍ക്കുക.ും ചെയ്തു.

പിന്നീട് ഉച്ചയ്ക്ക് 12.33 നും 1.58 നും ഓരോ തവണ ഭൂചലനം അനുഭഴപ്പെട്ടു. നേരിയ തോതില്‍ മാത്രമാണ് ഈ ചലനങ്ങള്‍ അനുഭവപ്പെട്ടത്.

രാത്രിയില്‍ ഒരിക്കല്‍ കൂടി

രാത്രിയില്‍ ഒരിക്കല്‍ കൂടി

പിന്നീട് രാത്രി 10.15 ന് ഒരിക്കല്‍ കൂടി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇത് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

നെടുങ്കണ്ടത്ത് അഞ്ച് വീടുകളുടെ ചുമരില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. കട്ടപ്പന മേഖലയിലും കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഇട്ടയാര്‍, വണ്ടന്‍മേട്, ഉപ്പുതറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

ഭയക്കേണ്ടതില്ല... കാരണം

ഭയക്കേണ്ടതില്ല... കാരണം

ഇടുക്കിയില്‍ നേരത്തേയും സമാനമായ രീതിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

നെടുങ്കണ്ടം- കമ്പം ഭ്രംശ മേഖലയിലാണ് ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം. ഭൗമ പാളികള്‍ക്കിടയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് പാളികള്‍ നീങ്ങുന്നതോ, അവ തെന്നിമാറുന്നതോ എല്ലാം ഇത്തരം ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രി റിപ്പോര്‍ട്ട് തേടി

മന്ത്രി റിപ്പോര്‍ട്ട് തേടി

ഫെബ്രുവരി 27 മുതല്‍ ഇതുവരെ 20 ഭൂചലനങ്ങള്‍ ആണ് മേഖലയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ആണ് വൈദ്യുതി മന്ത്രി എംഎം മണി കെഎസ്ഇബി ഗവേഷണ വിഭാഗത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്യും.

മുമ്പും സമാന അനുഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഡാം സുരക്ഷാ വിഭാഗം, കേന്ദ്ര ജല കമ്മീഷന് ഇത് സംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
Idukki faces continuous Earthquakes in last two weeks. 7 Earthquakes in one single day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X