ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഹാളിനുള്ളിൽ..
കട്ടപ്പന: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയ സജീവ് മോഹൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.
നാല് പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാമ് വിവരം.

വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമെ കൃത്യമായ വിവരം ലഭിക്കൂ. ആറ് വയസ്സുള്ള ആൺകുട്ടി ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. വീടിന്റെ ഹാളിനുള്ളിലാണ് നാല് മൃതശരീരങ്ങളും കണ്ടെത്തിയത് എന്നാണ് വിവരം,












Click it and Unblock the Notifications