Idukki Hartal: ഇടുക്കി ഹർത്താൽ; വാഹനങ്ങൾ ഓടുമോ? വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുമോ? വിശദമായി അറിയാം
നാളെയാണ് ഇടുക്കി ജില്ലയിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താൽ. കർഷക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹാർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ശുപാർശകളുടെയും നിർദേശങ്ങളുടെയും കെഡസ്ട്രൽ മാപ്പ് അടിയന്തരമായി പൊതുജനങ്ങൾക്കായി പുറത്തിറക്കുക, സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഉദ്യോഗസ്ഥ ഗൂഢനീക്കങ്ങൾ അവസാനിപ്പിക്കുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്നത്.

എന്തൊക്കെ പ്രവർത്തിക്കും? , പ്രവർത്തിക്കില്ല? വിശദമായി അറിയാം
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പാൽ, പത്രം തുടങ്ങിയ അവശ്യ സേവനങ്ങൾ തടസപ്പെടില്ല. ആശുപത്രി വിവാഹം ,മരണാനന്തര ചടങ്ങുകൾ എന്നീ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ ഒന്നും തന്നെ തടയില്ലെന്ന് പാർട്ടി അറിയിച്ചു.
വാഹനങ്ങൾ ഓടുമോ?
പ്രാദേശിക കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടാൻ സാധ്യതയുണ്ട്.
പരീക്ഷ തടസപ്പെടുമോ?
നാളെയാണ് സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷയും നടക്കുന്നത്. ഉച്ച വരെയാണ് പരീക്ഷ. ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി വിഷയങ്ങളിലാണ് പരീക്ഷയുള്ളത്.
പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമാണ് സിപിഎം നേതൃത്വം അറിയിച്ചത്. എന്നാൽ ഹർത്താൽ ദിവസം സ്വകാര്യ വാഹനങ്ങളിൽ എത്താൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ആശങ്ക പങ്കുവെയ്ക്കുന്നത്. സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പിന് മറ്റ് തടസങ്ങളൊന്നും ഇല്ലാത്തതിനാൽ ജില്ലയിൽ മാത്രമായി പരീക്ഷ മാറ്റി വെയ്ക്കില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന ആശങ്കയും ഇവർ പങ്കുവെയ്ക്കുന്നു.
തടസപ്പെടുത്തില്ല
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ, പിആർഡിഎസിന്റെ അടിമ വ്യാപാരത്തിനെതിരായുള്ള വിളംബരത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ പ്രചരണ ജാഥ, നെടുങ്കണ്ടത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേള എന്നിവയ്ക്ക് യാതൊരു തടസവും വരില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് അറിയിച്ചു.
എന്തൊക്കെ തുറന്ന് പ്രവർത്തിക്കും?
ഹർത്താലിൻ്റെ പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഓഫീസുകൾ, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ എന്നിവയൊന്നും പ്രവർത്തിക്കാൻ സാധ്യതയില്ല. ഹർത്താലിന് ജില്ലാ വ്യാപാരി വ്യവസായ ഏകോപന സമിതി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ 24 ന് ഹർത്താൽ
പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 24ന് സിപിഎം ഹർത്താൽ നടത്തും. ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താൽ. ഇതിന്റെ പ്രചാരണാർഥമുള്ള വാഹന ജാഥ ഒക്ടോബർ മൂന്നാം വാരം വില്ലേജുകളിൽ പര്യടനം നടത്തും.
കേന്ദ്രം ഏഴാം തവണ പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച റീ- നോട്ടിഫിക്കേഷനിൽ പരാതി അറിയിക്കാൻ സെപ്തംബർ 25 വരെ സമയമുണ്ടായിരുന്നു. എന്നാൽ പത്തനംതിട്ട ജില്ലയിലെ ഒരു വില്ലേജിനെയും ഒഴിവാക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടി പത്തനംതിട്ട ജില്ലയോടുള്ള ചതിയാണെന്ന് പാർട്ടി ആരോപിച്ചു.


Click it and Unblock the Notifications
