കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയോര ജനതയുടെ ശബരിമല: കള്ളിമാലി പൊങ്കാലയര്‍പ്പിച്ച് ജനസാഗരം

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കി ജില്ലയിലെ കള്ളിമാലി ദേവിക്ഷേത്രം പതിറ്റാണ്ടുകളായി അറിയപ്പെടുന്നത് ഹൈറേഞ്ചിലെ സ്ത്രീകളുടെ ശബരിമല എന്നാണ്.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നിരവധിപേരാണ് ഇവിടെ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്.ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നാണ് പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഭക്തരെത്തിയത്. ഹൈറേഞ്ചിലെ പുരാതന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നായ കള്ളിമാലി ഇന്നും ചരിത്ര പ്രാധാന്യത്തോടെ നിലനില്‍ക്കുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്.

ജില്ലയിലെ പ്രധാന ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നും കള്ളിമാലിയാണ്.ഇക്കുറിയും പൊങ്കാല മഹോത്സവത്തോടനുബദ്ധിച്ച് വലിയ ഒരുക്കങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ നടത്തിയിരുന്നത്. രാവിലെ ക്ഷേത്ര സന്നിധിയില്‍ തയ്യാറാക്കിയ ഭണ്ഡാര അടുപ്പില്‍ മേല്‍ശാന്തി കൊടിയഴികത്തുമഠം രതീഷ് നമ്പൂതിരി തീ പകര്‍ന്നതോടെ ചടങ്ങുകള്‍ തുടങ്ങി.തുടര്‍ന്ന് ഭക്തരുടെ അടുപ്പുകളിലേക്കും തീ പകര്‍ന്നു.സര്‍വ്വാശ്വര്യത്തിനും സമ്പദ് സമൃതിക്കുമായി പ്രാര്‍ത്ഥനയോടെ ഭക്തര്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു.

 kallimali

കള്ളിമാലി ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത പ്രകൃതിയുടെ സുന്ദരമായ ദൃശ്യ വിസ്മയം അണിഞ്ഞൊരങ്ങി നില്‍ക്കുന്ന മലനിരകളുടെ ഇടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ്. ഉത്സവ സമയങ്ങളില്‍ ആനയുമായി തിടമ്പെടുത്ത് വീടുകള്‍തൊറും എത്തി പറയെടുക്കുന്ന ആചാരങ്ങള്‍ വര്‍ഷങ്ങളോളം തുടര്‍ന്ന വന്ന ക്ഷേത്രമെന്ന പ്രത്യേകതയും കള്ളിമാലിക്ക് അവകാശപ്പെടാവുന്നതാണ്.അമ്പലത്തിനു സമീപംതന്നെയാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായി കള്ളിമാലി വ്യൂ പോയിന്റും സ്ഥിതി ചെയ്യുന്നത്.

English summary
idukki kallimali ponkala festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X