ഉദയാസ്ഥമയത്തിന്റെ വിസ്മയ കാഴ്ചകളില്‍ ഇടുക്കി കനകക്കുന്ന്
രാജാക്കാട്: ഉദയാസ്ഥമനത്തിന്റെ കനക ശോഭയില്‍ കനകകുന്ന് സഞ്ചാരികളുടെ ഇഷ്ടമിടമാകുന്നു. കുടിയേറ്റ ഗ്രാമമായ ഇടുക്കി രാജാക്കാടിലെ ഏറ്റവും ഉയര്‍ന്ന് മൊട്ടക്കുന്നായ കനകുന്നിലെത്തിയാല് പ്രകൃതി മനോഹാരിതയ്ക്ക് നടുവിലെ ഉദായസ്ഥമനങ്ങള് ആസ്വദിച്ച് മടങ്ങാം. എന്നാല്‍ അധികൃതരുടെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം കനകകുന്ന് സഞ്ചാരികള്‍ക്ക് ഇന്നും അന്യമാണ്. പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന വിനോദ സഞ്ചാരിത്തിന്റെ അനന്ദ സാധ്യതകള്‍ ഒട്ടനവിധിയാണ്.

മലയോര ജില്ലയായ ഇടുക്കിയുടെ സമഗ്രവികസനത്തിന് വഴിതെളിയ്ക്കുന്ന ചെറുതും വലുതുമായ നിരവധി കേന്ദ്രങ്ങള്‍ ഇന്നും അറിയപ്പെടാതെ കിടക്കുകയാണ്. അതില്‍ ഒന്നാണ് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കനകകുന്ന്. രാജാക്കാടിന്റെ കിഴക്കുഭാഗത്തായി ഉയര്‍ന്ന് നില്ക്കുന്ന കനകകുന്ന് വിദൂര കാഴ്ച്ചകളുടെ വിസ്മയ ലോകമാണ്. ഏത് നേരത്തും തണുത്തകാറ്റനുഭവപ്പെടുന്നു.ഇതോടൊപ്പം തന്നെ ഉദയവും അസ്ഥമയവും ഇവിടെ നിന്നുള്ള ആസ്വാദ്യകരമായ കാഴ്ച്ചയാണ്. മലമടക്കുകള്‍ കൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന ഈ കുടിയേറ്റ ഗ്രാമത്തിന്റെ മറ്റൊരിടത്തു നിന്നാലും ഇത്രയും മനോഹരമായി ഉദയവും അസ്തമനവും ആസ്വദിക്കുവാന്‍ കഴിയില്ല. വിനോദ സഞ്ചാരത്തിന്റെ വലിയ സാധ്യത നിലനില്‍ക്കുമ്പോളും ഇവിടേയ്ക്ക് വികസനം എത്തിയിട്ടില്ല എന്നതാണ് വലിയ പ്രതിസന്ധി. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഇന്നും കനകകുന്ന് അന്യമാണ്.
ഇളംവെയില്‍ ആദ്യമെത്തുന്ന മലകളെല് എത്തുമ്പോള്‍ സ്വര്‍ണ പ്രഭചൊരിയുന്നതിനാലാണ് പഴമക്കാര്‍ ഈ മേഖലയെ കനകകുന്നെന്ന് വിളച്ചത്. നിലവില്‍ എന്‍ ആര് സിറ്റിയില്‍ എത്തിയതിന് ശേഷം ഒന്നര കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ മലമുകളിലെത്താം. കൂടാതെ രാജാക്കാട്ടില്‍ നിന്നും കാല്‍നടയായും ഇവിടേയ്ക്ക് എത്തിച്ചേരുവാന്‍ കഴിയും.സഞ്ചാരയോഗ്യമായ റോഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രദേശത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications