കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയാസ്ഥമയത്തിന്റെ വിസ്മയ കാഴ്ചകളില്‍ ഇടുക്കി കനകക്കുന്ന്

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഉദയാസ്ഥമനത്തിന്റെ കനക ശോഭയില്‍ കനകകുന്ന് സഞ്ചാരികളുടെ ഇഷ്ടമിടമാകുന്നു. കുടിയേറ്റ ഗ്രാമമായ ഇടുക്കി രാജാക്കാടിലെ ഏറ്റവും ഉയര്‍ന്ന് മൊട്ടക്കുന്നായ കനകുന്നിലെത്തിയാല്‍ പ്രകൃതി മനോഹാരിതയ്ക്ക് നടുവിലെ ഉദായസ്ഥമനങ്ങള്‍ ആസ്വദിച്ച് മടങ്ങാം. എന്നാല്‍ അധികൃതരുടെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം കനകകുന്ന് സഞ്ചാരികള്‍ക്ക് ഇന്നും അന്യമാണ്. പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന വിനോദ സഞ്ചാരിത്തിന്റെ അനന്ദ സാധ്യതകള്‍ ഒട്ടനവിധിയാണ്.

kanakakunnu

മലയോര ജില്ലയായ ഇടുക്കിയുടെ സമഗ്രവികസനത്തിന് വഴിതെളിയ്ക്കുന്ന ചെറുതും വലുതുമായ നിരവധി കേന്ദ്രങ്ങള്‍ ഇന്നും അറിയപ്പെടാതെ കിടക്കുകയാണ്. അതില്‍ ഒന്നാണ് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കനകകുന്ന്. രാജാക്കാടിന്റെ കിഴക്കുഭാഗത്തായി ഉയര്‍ന്ന് നില്‍ക്കുന്ന കനകകുന്ന് വിദൂര കാഴ്ച്ചകളുടെ വിസ്മയ ലോകമാണ്. ഏത് നേരത്തും തണുത്തകാറ്റനുഭവപ്പെടുന്നു.ഇതോടൊപ്പം തന്നെ ഉദയവും അസ്ഥമയവും ഇവിടെ നിന്നുള്ള ആസ്വാദ്യകരമായ കാഴ്ച്ചയാണ്. മലമടക്കുകള്‍ കൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന ഈ കുടിയേറ്റ ഗ്രാമത്തിന്റെ മറ്റൊരിടത്തു നിന്നാലും ഇത്രയും മനോഹരമായി ഉദയവും അസ്തമനവും ആസ്വദിക്കുവാന്‍ കഴിയില്ല. വിനോദ സഞ്ചാരത്തിന്റെ വലിയ സാധ്യത നിലനില്‍ക്കുമ്പോളും ഇവിടേയ്ക്ക് വികസനം എത്തിയിട്ടില്ല എന്നതാണ് വലിയ പ്രതിസന്ധി. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഇന്നും കനകകുന്ന് അന്യമാണ്.

ഇളംവെയില്‍ ആദ്യമെത്തുന്ന മലകളെല്‍ എത്തുമ്പോള്‍ സ്വര്‍ണ പ്രഭചൊരിയുന്നതിനാലാണ് പഴമക്കാര്‍ ഈ മേഖലയെ കനകകുന്നെന്ന് വിളച്ചത്. നിലവില്‍ എന്‍ ആര്‍ സിറ്റിയില്‍ എത്തിയതിന് ശേഷം ഒന്നര കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ മലമുകളിലെത്താം. കൂടാതെ രാജാക്കാട്ടില്‍ നിന്നും കാല്‍നടയായും ഇവിടേയ്ക്ക് എത്തിച്ചേരുവാന്‍ കഴിയും.സഞ്ചാരയോഗ്യമായ റോഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രദേശത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

English summary
idukki kanakakunnu with its beauty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X