കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയെ സംരക്ഷിക്കാന്‍ കൈകോര്‍ത്ത് നാടാകെ പരിസ്ഥിതി ദിനാഘോഷം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചും പരിസര ശുചീകരണം നടത്തിയും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുകയെന്ന സന്ദേശം പകര്‍ന്ന് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ഇടുക്കിയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിര്‍വ്വഹിച്ചു. മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കി മാലിന്യസംസ്‌ക്കരണത്തില്‍ ശ്രദ്ധചെലുത്താന്‍ മനുഷ്യന്‍ തയ്യാറാവണമെന്നും പൂര്‍ണമായും ഗ്രീന്‍് പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയും വിദ്യാര്‍ത്ഥികള്‍ പ്രകൃതിയെ അറിഞ്ഞ് വളരാന്‍ ശീലിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ആഗോള താപനത്തെയും കാലവസ്ഥ വ്യതിയാനത്തെയും ചെറുക്കുന്നതിനായി മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിന്റെ ആവശ്യകത ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഓര്‍മപ്പെടുത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ അംഗണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ അബൂബക്കര്‍, അസിസ്റ്റന്റ് ഫോറന്‍സ് കണസര്‍വേറ്റര്‍ സാജു വര്‍ഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. അടിമാലി സ്‌കൂളില്‍ നിര്‍മ്മിച്ചിട്ടുള്ള ജൈവ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

news

സംസ്ഥാനതലത്തില്‍ സ്‌കൂളുകളില്‍ നിര്‍മ്മിച്ച മികച്ച ജൈവവൈവിധ്യ പാര്‍ക്കിനുള്ള രണ്ടാം സ്ഥാനം അടിമാലി ഗവ. ഹൈസ്‌കൂളിനാണ് ലഭിച്ചത്. ബോധവത്ക്കരണ സന്ദേശങ്ങള്‍ പകര്‍ന്ന് അണിനിരന്ന ബൈക്ക് റാലിയും ശ്രദ്ധേയമായി. ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വികെ ഗംഗാധരന്‍, സ്‌കൂള്‍ പിറ്റി എ പ്രസിഡന്റ് ബിനോയി ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി കെ സിന്ധു, പരിസ്ഥിതി പ്രവര്‍ത്തകരായ സി എസ് റെജികുമാര്‍, ബുള്‍ബേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Celebrated environment day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X