കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ രംഗത്ത് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല: വെള്ളാപ്പിള്ളി നടേശന്‍

  • By Desk
Google Oneindia Malayalam News

ആര്‍ ശങ്കര്‍ വിദ്യാഭ്യാസവകുപ്പ് ഒഴിഞ്ഞശേഷം കഴിഞ്ഞ അമ്പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന് വിഭ്യാഭ്യാസ രംഗത്ത് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആര്‍ ശങ്കറിനു ശേഷമെത്തിയവര്‍ ഒരോ പ്രത്യേകസമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതം വച്ച് നല്‍കി.ഒരോ സമുദായവും ഓരോ പാര്‍ലമെന്റ് മണ്ഡലവും തറവാട്ടു സ്വത്തുപോലെയാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.അടിമാലി യൂണിയന്റെ നേതൃത്വത്തില്‍ പാറത്തോട്ടില്‍ നടന്നശ്രീനാരായണഗുരുദേവ മഹാസമാധി നവതി സന്ദേശ സംഗമവും മൈക്രോഫൈനാന്‍സ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ ശാക്തീകരണത്തിലൂടെ മാത്രമേ സാമുദായിക പുരോഗതിയും സംഘടനാവളര്‍ച്ചയും സാധ്യമാകുവെ ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലി എസ്എന്‍ഡിപി യൂണിയനു കീഴില്‍ അഞ്ചാംഘട്ട മൈക്രോഫിനാന്‍സ് വിതരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.മുപ്പത്തഞ്ച് വനിതാ സ്വയം സഹായസംഘങ്ങള്‍ക്കായി 2 കോടിയോളം രൂപ ഇത്തവണ യൂണിയനു കീഴില്‍ വിതരണം ചെയ്യും.

sndp

7 കോടിയോളം രൂപ വിവിധ ഘട്ടങ്ങളിലായി ഇതിനു മുന്നെ യൂണിയനുകീഴിലെ വനിതാ സംഘങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്.മൈക്രോഫിനാന്‍സ് വിതരണത്തിനൊപ്പം ശ്രീനാരായണഗുരുദേവ മഹാസമാധി നവതി സന്ദേശ സംഗമവും പാറത്തോട് ശ്രീനാരായണ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓഡിറ്റോറിയത്തില്‍ നടു. സമ്മേളനത്തില്‍ ആലുവാ അധൈ്വതാശ്രമ മഠാധിപതി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമി, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്ര'റി കെ ഡി രമേശ്,അനില്‍ തറനിലം, അടിമാലി എസ്എന്‍ഡിപി യോഗം യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.യൂണിയനു കീഴിലെ 1817-ാം നമ്പര്‍ കല്ലാര്‍ ശാഖായോഗം കമ്പിലൈനില്‍ പണികഴിപ്പിച്ച ഗുരുധ്യാന മണ്ഡപത്തിന്റെ സമര്‍പ്പണവും വൈകിട്ട് യോഗം ജനറല്‍ സെക്രട്ടറി നിര്‍വഹിച്ചു.

English summary
Idukki Local News: vellapapilli Natesan about SNDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X