കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 വര്‍ഷത്തിനു ശേഷം ഒഴുവുത്തടത്ത് കാട്ടാനയിറങ്ങി ആശങ്കപ്പെട്ട് പ്രദേശവാസികള്‍

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയിലെ വനാതിര്‍ത്തി ഗ്രാമമേഖലകളായ പഴമ്പള്ളിച്ചാലും കാഞ്ഞിരവേലിയുമെല്ലാം ഉള്‍പ്പെടുന്ന സമീപ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂത്താടുമ്പോഴും ഒഴുവത്തടത്തേക്കവ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.കാരണം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഒഴുവത്തടത്ത് ഏറ്റവും ഒടുവില്‍ കാ'നങ്ങള്‍ ഇറങ്ങിയത്.പിന്നീട് ഒഴുവത്തടം മേഖലയില്‍ ജനവാസമാരംഭിച്ചതോടെ കാട്ടനകള്‍ ഉള്‍വലിഞ്ഞു.പ്രദേശവാസികള്‍ ചോര നീരാക്കി അധ്വാനിച്ചതോടെ മേഖലയില്‍ തെങ്ങും റബ്ബറും വാഴയുമെല്ലാം സമൃദ്ധമായി വിളയാന്‍ തുടങ്ങി.

നാല് പതിറ്റാണ്ടായി കര്‍ഷകര്‍ ജീവിതം കരുപിടിപ്പിച്ച് വരുന്നതിനിടയിലാണ് എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി കാട്ടന കൂട്ടം വീണ്ടും ഒഴുവത്തടത്തെത്തിയത്.കര്‍ഷകര്‍ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ തെങ്ങും വാഴയുമെല്ലാം ഒറ്റ രാത്രികൊണ്ട് കാട്ടനകള്‍ പിഴുതെറിഞ്ഞു.ആനക്കൂട്ടം വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പ്രദേശത്തിനിന്നൊരു കുടുംബം പലായനം ചെയ്തു.വട്ടിപ്പലിശക്കാരില്‍ നിടക്കം കടമെടുത്ത് വാഴക്കൃഷിയാരംഭിച്ച കര്‍ഷകര്‍ കടുത്ത നിരാശയിലും മാനസിക സംഘര്‍ഷത്തിലുമാണ്.വാഴകൃഷി കൂടുതലായുള്ള മേഖലയായതിനാല്‍ ഉടനെങ്ങും കാട്ടാനക്കൂട്ടം പിന്തിരിയാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട.

elep

മഴപെയ്യുതൊടെ രാത്രികാലങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതും നാട്ടുകാരെ വലക്കുന്നു.പ്രദേശത്ത് പല കുടുംബങ്ങളും ഒറ്റപ്പെട്ടമേഖലയിലാണ് അധിവസിക്കുന്നത്.കാട്ടനയുടെ ആക്രമണമുണ്ടായാല്‍ അയല്‍വാസികളെ വിവരമറിയിക്കാന്‍ പോലും ഏറെ സമയമെടുക്കും.മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാട്ടക്കൊട്ടുന്നതടക്കമുള്ള വിദ്യകള്‍ കാ'ട്ടനകളെ ഭയപ്പെടുത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.ജനവാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാട്ടനകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കാന്‍ വനപാലകര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വനത്തിനുള്ളില്‍ നിന്നും കട്ടാനകള്‍ ജനവാസമേഖലയിലേക്കിറങ്ങുന്നിടത്ത് കിടങ്ങ് തീര്‍ത്താല്‍ കാട്ടാന ശല്യത്തെ പ്രതിരോധിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.

English summary
Idukki Local News: Wild elephant in ozhuvuthadath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X