അപകടം കൈയ്യെത്തും ദൂരേ.. പാലത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമില്ല
തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രധാന പ്രദേശങ്ങളില്‍ ഒന്നായ ബൈസണ്‍വാലി നാല്‍പതേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് . നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം സഞ്ചരിക്കുന്ന പ്രദേശത്തെപാലത്തിനു പക്ഷേ കൈവരികള്‍പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മഴക്കാലത്താണ് പാലത്തിന്റെ ഒരു വശം ഇടിഞ്ഞ് താഴുകയും കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് പാലം മാറുകയും ചെയ്തത്. ഹൈറേഞ്ചിലെ ഉള്‍ഗ്രാമമായ ബൈസലണ്‍വാലിയിലെ ഈ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം സഞ്ചാരയോഗ്യമാക്കി മാറ്റണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.
നിലവില്‍ ഒരുവശം ഇടിഞ്ഞു താഴുകയും മറുവശത്തെ കോണ്‍ഗ്രീറ്റ് ഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുള്ളതിനാലും പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിലച്ച അവസ്ഥിയിലാണ്. കാര്‍ഷിക മേഖലകൂടിയായ പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് പാലം. നിലവില്‍ വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ തലച്ചുമടായി പ്രദേശവാസികള്‍ കിലോമീറ്ററുകളോളം നടന്നാണ് അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റുന്നത്.

മഴക്കാലമാകുന്നതോടെ കൈവരികളില്ലാത്ത പാലത്തിലൂടെയുള്ള യാത്ര കൂടുതല്‍ അപകടകരമാകുമെന്നതും ഉറപ്പാസണ്.ശക്തമായ മഴവെള്ളപാച്ചിലില്‍ ഉള്ള സമയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളട്ക്കം കൈവരികളില്ലാത്ത പാലത്തിലൂടെ സഞ്ചരിക്കുന്നതിലെ ആശങ്കള്‍ കുട്ടികളുടെ മാതാപിതാക്കളും പങ്കുവെച്ചു.പാലത്തിന്റെ ശോച്യവസ്ഥയും പ്രദേശവാസികളുടെ ആവശ്യകതയും ഒരുപോലെ തുടര്‍ന്നിട്ടും പഞ്ചായത്ത് ഭരണമിതി പാലത്തിന്റെ സര്‍വ്വേ നടപടികള്‍പോലും നടത്താന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications