കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ വിജയഗാഥയുമായി ഇടുക്കി മരിയാപുരം ഗ്രാമം

  • By Desk
Google Oneindia Malayalam News

ചെറുതോണി: സോളാറില്‍ പുതിയ സംവിധാനങ്ങള്‍ പ്രായോഗികമാക്കി മാറ്റിയ ഒരു പഞ്ചായത്തുണ്ട് ഇടുക്കി ജില്ലയിലും. ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സൗരോര്‍ജ്ജ പദ്ധതിയാണ് പൂര്‍ണ്ണ വിജയത്തിലേക്കെത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ സോളാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. മഴക്കാലത്ത് പഞ്ചായത്ത് പരിധിയില്‍ വൈദ്യുതിമുടക്കം പതിവായിരുന്നു.

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് പലപ്പോഴും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലയ്ക്കു സാഹചര്യത്തിലേയ്ക്ക് നീങ്ങി. ഈ അവസ്ഥ തുടര്‍പ്പോഴാണ് സോളാര്‍ പ്ലാന്റ് നിര്‍മ്മിക്കുതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പഞ്ചായത്തില്‍ സജീവമായത്.ലോകബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് മരിയാപുരം പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുതിനുള്ള സോളാര്‍പ്ലാന്റ് എന്ന ആശയത്തിലേയ്ക്ക് എത്തിയത്.

idukkisolar

പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കെവി പ്ലാന്റ് പര്യാപ്തമാണ് എ്ന്ന അനര്‍ട്ട് സര്‍വ്വെ പ്രകാരമായിരുന്നു പദ്ധതിയുടെ തുടക്കം. 16,34,000 രൂപയുടെസോളാര്‍ വൈദ്യുതി നിലയം പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. ഇതില്‍ 9,72,00,0 രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നി് ചെലവഴിച്ചു. ബാക്കി തുക അനര്‍'ില്‍ നിും സബ്‌സിഡി ഇനത്തില്‍ പഞ്ചായത്തിന് ലഭിച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഓഫീസ് പ്രവര്‍ത്തനം വൈദ്യുതി മുടക്കംമൂലം തടസ്സപ്പെടു സാഹചര്യം ഒഴിവാക്കാനായി പഞ്ചായത്തില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിതച്ചതോടെ 10000 രൂപയോളം വന്നിരുന്ന വൈദ്യുതി ബില്‍ മിനിമം ചാര്‍ജായ 1250 രൂപയായി നിര്‍ത്തുതിനും സാധിച്ചു. മതിയായ അളവില്‍ സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് കെഎസ്ഇബി വൈദ്യുതിയെ പഞ്ചായത്ത് നിലവില്‍ ആശ്രയിക്കുന്നത്.ആശ്രയിക്കുന്നത്.

English summary
idukki mariyapuram village bring new success story in solar energy,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X