ചെമ്മീൻ കഴിച്ചതിന് പിന്നാലെ 20കാരിയുടെ മരണം; മെഡിക്കൽ റിപ്പോർട്ട് പുറത്ത്, മരണ കാരണം ഇങ്ങനെ
തൊടുപുഴ: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ അലർജി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണ കാരണം ഹൃദയാഘാതം എന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് വീട്ടിൽ ഗോപാലകൃഷ്ണൻ - നിഷ ദമ്പതികളുടെ മകൾ നിഖിത ( 20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ഏപ്രിൽ ആറിന് ആണ് ചെമ്മീൻ കറി കഴിച്ച് നിഖിതയ്ക്ക് അലർജി ഉണ്ടായത്.
ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നേറ്റ് ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെ നിഖിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത.

ഞായറാഴ്ച ഉച്ച ഭക്ഷണത്തോടൊപ്പം ചെമ്മീൻ കഴിച്ചതാണ് അലർ ഉണ്ടാവാൻ കാരണം എന്ന് തൊടുപുഴ പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ മരണ കാരണം വ്യക്തമനാകൂ എന്ന് ഡോക്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു, അലർജി വഷളായതിനെ തുടർന്ന് നിഖിതയ്ക്ക് ന്യൂമോണിയ വന്നിരുന്നു.
നിഖിതയ്ക്ക് ചെമ്മീൻ കഴിച്ച് ഇതിന് മുൻപും ഇത്തരത്തിൽ അലർജി ഉണ്ടായതായാണ് വിവരം. ഉച്ച ഭക്ഷണത്തിന് ഒപ്പം ചെമ്മീൻ കഴിച്ച നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീര് വെച്ച് ശ്വാസ തടസ്സം ഉണ്ടായി രക്ത സമ്മർദ്ദം താണു. ഇതോടെ നിഖിതയെ താെടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിയ നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെൻരിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11. 15 ഓടെ മരണപ്പെട്ടു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.












Click it and Unblock the Notifications