മുല്ലപ്പെരിയാർ സുരക്ഷ ലക്ഷ്യം; കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ്; അപേക്ഷ സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ് ഡീൻ കുര്യാക്കോസ് അപേക്ഷ നൽകിയത്. സുപ്രീം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.
അടുത്തയാഴ്ച മുല്ലപ്പെരിയാർ കേസുകളിൽ കോടതി അന്തിമ വാദം കേൾക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

അണകെട്ട് തകര്‍ന്നേക്കാം എന്ന ആശങ്കകള്‍ സാങ്കല്‍പ്പികമാണെന്ന് കരുതി ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. മുല്ലപ്പെരിയാർ അണക്കെട്ട് പണിത സമയത്ത് എൻജിനീയർമാർ നിർദ്ദേശിച്ച ആയുസ് 50 വർഷമാണ്. എന്നാൽ, ഇത് ഇരട്ടിയിലധികം വർഷം പിന്നിട്ടു കഴിഞ്ഞു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്ന് ഡീൻ കുര്യാക്കോസ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ ബാന്‍ക്വിയോ അണകെട്ട് തകര്‍ന്നപ്പോള്‍ ഉണ്ടയായതിനെക്കാളും പത്ത് ഇരട്ടിയിലധികം മരണമായിരിക്കും മുല്ലപെരിയാര്‍ തകര്‍ന്നാല്‍ ഉണ്ടാകുക. അണക്കെട്ടിന്റെ കാലവധി നിർണയിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകൾ കൂടി തകരുമെന്നും ഒരു മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിൽ എത്തുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ഈ ആഴ്ച സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കും. സേവ് കേരള ബ്രിഗേഡ് നല്‍കിയ ഹര്‍ജിയിലാണ് കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി. പി.എസ്സാണ് അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
മുല്ലപെരിയാര്‍ അണകെട്ട് തകര്‍ന്നാല്‍ ജലം ബുള്ളെറ്റ് പോലെ നൂറ് കിലോമീറ്റര്‍ അകലെയുള്ള അറേബ്യയന്‍ സമുദ്രത്തിലെത്തും എത്തും. അണക്കെട്ടിലെ ജലം ഒഴുക്കുന്ന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന മറ്റ് അണക്കെട്ടുകള്‍ തകരും. കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും ദൃഢമായ അണകെട്ടുകളെപ്പോലും തകര്‍ക്കാന്‍ പോന്നതാണെന്ന് അപേക്ഷിയില്‍ വ്യക്തമാക്കുന്നു.
ജപ്പാനിലെ ഹിരോഷിമ നഗരത്തെ തകര്‍ത്ത അണു ബോംബിനേക്കാള്‍ 180 ഇരട്ടി മാരകമാണ് ജല ബോംബെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ഡീന്‍ കുര്യാക്കോസ് പറയുന്നു. മെച്ചപ്പെട്ട എന്‍ജിനീയറിങ് വൈദഗ്ദ്ധ്യതയോടെ ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ചൈനയിലെ ബാന്‍ക്വിയോ അണകെട്ട് തകര്‍ന്നത് ഇതിന് ഉദാഹരണമായി ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ ജോധ്പൂര്‍ ജില്ലയില്‍ 118 വര്‍ഷം പഴക്കമുണ്ടായിരുന്ന ജസ്വന്ത് സാഗര്‍ ഡാം 2007 ല്‍ തകര്‍ന്നതുമൂലം ഉണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ചും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ ഡാം സുരക്ഷാ ഫണ്ട് നടപ്പിലാക്കിയ സംസ്ഥാനമായിട്ടും ജസ്വന്ത് സാഗര്‍ അണക്കെട്ടിന്റെ തകര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ലന്നും ഡീന്‍ കുര്യാക്കോസ് അപേക്ഷയിൽ ചൂണ്ടി കാട്ടുന്നു.












Click it and Unblock the Notifications